‘ലെറ്റ്സ് സ്മൈൽ ഇറ്റ്സ് ചാരിറ്റി’ എസ് എസ് എഫ് ജില്ലാ കാമ്പസ് അസംബ്ലി തിരൂരില്‍

തിരൂർ: എസ് എസ് എഫ്മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന ജില്ലാ കാമ്പസ് അസംബ്ലി 2021 ഡിസംബർ 10,11 തിയ്യതികളില്‍ തിരൂരിൽ നടക്കും.

വർഗ്ഗീയ ചിന്താഗതികൾ വളർന്ന് വരുന്ന പുതിയ കാലത്ത് വിദ്യാർത്ഥികൾക്കിടയിൽ സൗഹാർദ്ദം രൂപപ്പെടുത്തുന്നതിന് : ‘ലെറ്റ്സ് സ്മൈൽ ഇറ്റ്സ് ചാരിറ്റി’ എന്ന പ്രമേയമാണ് സമ്മേളനം ചർച്ച ചെയ്യുന്നത്.

കാമ്പസ് അസംബ്ലിയുടെ പ്രഖ്യാപനം തിരൂർ കൂട്ടായിമർക്കസിൽ നടന്നു.
എസ് എസ് എഫ് ജില്ലാ പ്രസിഡൻറ് കെ സ്വാദിഖ് അലിബുഖാരി അധ്യക്ഷത വഹിച്ചു ഡോ.ഹുസൈൻ രണ്ടത്താണി ജില്ലാകാമ്പസ് അസംബ്ലി പ്രഖ്യാപിച്ചു. വിവിധ സെഷനുകള്‍ക്ക് ജാബിര്‍ നെരോത്ത്, എം ജുബൈർ,സി കെ എം ഫാറൂഖ് എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന സിൻണ്ടിക്കേറ്റ് അംഗങ്ങൾ റമീസ്,അലി സിദ്ധീഖ് അലി എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ,മുഹമ്മദ് അഫ്ളൽ പി ടി സംസാരിച്ചു അബ്ദുൽ ഹഫീള് അഹ്സനി ,അതീഖ്റഹ്മാൻ ,ജാഫർശാമിൽ ഇർഫാനി സംബന്ധിച്ചു.