മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി അന്തരിച്ചു

കോഴിക്കോട് : മാപ്പിളപ്പാട്ട് കലാകാരൻ വി എം കുട്ടി (86) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.

മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരനായിരുന്നു വി എം കുട്ടി.

ആറ് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. ഏഴ് സിനിമകളിൽ പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവാണ്. മൂന്ന് സിനിമകൾക്കായി ഒപ്പന സംവിധാനം ചെയ്തു. ‘ മാർക്ക് ആന്റണി’ എന്ന ചിത്രത്തിനായി പാട്ടെഴുതി. ഉൽപത്തി, പതിനാലാംരാവ്,പരദേശി എന്നീ സിനിമകളിൽ അഭിനയിച്ചു.