ക്ലീൻ & ഗ്രീൻ തലക്കാട്

തിരൂർ: തലക്കാട് മാലിന്യവിമുക്ത പഞ്ചായത്താകുന്നു. ക്ലീൻ തലക്കാട്, ഗ്രീൻ തലക്കാട്, സമഗ്ര മാലിന്യ നിർമാർജ്ജന പദ്ധതിക്ക് തലക്കാട് പഞ്ചായത്തിൽ തുടക്കമായി.

മാലിന്യ വിമുക്ത പഞ്ചായത്ത് ആകുന്നതിന്റെ ഭാഗമായി ഹരിത വാർഡായി തെരഞ്ഞെടുത്ത 15 ആം വാർഡിനെ സമ്പൂർണ്ണ മാലിന്യ മുക്ത വാർഡ് ആക്കി മാറ്റാനായി വാർഡ് 15 ലെ 367 വീടുകളിലും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ക്യാമ്പയിൻ ആരംഭിച്ചു. ഓരോ വീടുകളിലും പോയി ബോധവൽക്കരണവും വീട്ടുകാരുടെ ഭാഗത്തു നിന്നും നിർദ്ദേശങ്ങളും സ്വീകരിച്ചു.

ക്യാമ്പയിന് പഞ്ചായത്ത് പ്രസിഡന്റ്‌ പി പുഷ്പ, വൈസ് പ്രസിഡന്റ്‌ എ കെ ബാബു,
വി ഇ ഒ മാർ, ‘ ഐ ആർ ടി സി അംഗങ്ങൾ, വിവിധ വാർഡ് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.

photo. വീടുകളിൽ മാലിന്യവിമുക്ത ക്യാമ്പയിൻ നടത്തുന്നു