വനിതകള്‍ക്കായി പാട്ടെഴുത്ത്‌ ശില്‌പശാല 23 മുതല്‍

സാംസ്‌കാരിക വകുപ്പ്‌ വനിതകള്‍ക്കായി സമം എന്നപേരില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പാട്ടെഴുത്ത്‌ ശില്‌പശാല നടത്തുന്നു. ഒക്‌ടോബര്‍ 23 മുതല്‍ ഡിസംബര്‍ 18 വരെയുള്ള ഒമ്പത്‌ ശനിയാഴ്‌ചകളില്‍ പകല്‍ മൂന്നുമുതല്‍ നാല്‌ വരെ ഓണ്‍ലൈന്‍ പരിശീലനമാണ്‌ നടക്കുന്നത്‌.


പാട്ടെഴുത്തിലെ സ്‌ത്രീസാന്നിധ്യം, മലയാളത്തിലെ പാട്ടുപാരമ്പര്യവും അറബിമലയാള ഗാനങ്ങളും, അറബിലയാള കാവ്യഗാന പാരമ്പര്യം, മലയാള കവിത പ്രാസം വൃത്തം ഗാനരീതികള്‍, നാടോടിപ്പാട്ടുകളുടെ സാഹിത്യവും ശൈലിയും അവതരണവും, അറബിമലയാളത്തിന്റെ ഭാഷയും ചരിത്രവും വര്‍ഗീകരണവും, മാപ്പിളപ്പാട്ടിന്റെ ശില്‌പഘടനയില്‍ പ്രാസദീക്ഷയും രചനാനിയമങ്ങളും, മാപ്പിളപ്പാട്ട്‌ സംഗീതവും അവതരണവും, മാപ്പിളപ്പാട്ടിലെ സ്‌ത്രീപാരമ്പര്യം, മാപ്പിളപ്പാട്ടുകളുടെ ജനകീയത എന്നീ വിഷയങ്ങളിലാണ്‌ പരിശീലനം. പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ്‌, ഡോ. രാജേന്ദ്രന്‍ എടത്തുംകര, ഡോ, അബ്‌ദുള്‍ ലത്തീഫ്‌, പ്രൊഫ. സുബൈദ, ഡോ. കെ എം ഭരതന്‍, ഡോ, സെയ്‌തലവി, പക്കര്‍ പന്നൂര്‌, കെ വി അബൂട്ടി, ഡോ. സമീറ ഹനീഫ്‌, ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ ക്ലാസെടുക്കും. ഒമ്പത്‌ ക്ലാസുകളിലും പങ്കെടുത്ത്‌ സ്വന്തം രചന സമര്‍പ്പിക്കുന്നവര്‍ക്ക്‌ വൈദ്യര്‍ അക്കാദമി സാക്ഷ്യപത്രം നല്‍കും.
പരിശീലനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികള്‍, അധ്യാപികമാര്‍ വീട്ടമ്മമാര്‍ തുടങ്ങി എല്ലാ തുറകളിലുമുള്ള വനിതകള്‍ക്ക്‌ പരിശീലനം നല്‍കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 21ന്‌ മുമ്പ്‌ 9207173451 എന്ന നമ്പറില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യുക. പരിശീലനം സൗജന്യമാണ്‌. ഫോണ്‍: 0483 2711432