കർഷക പ്രക്ഷോഭം എസ്ഡിപിഐ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മലപ്പുറം: കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിൽ 400 കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യുപിയിലെ ലഖിംപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറ്റി ഒന്‍പതുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ കോലം കത്തിക്കലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പരിപാടി സംഘടിപ്പിച്ചത്.


മണ്ഡലം പഞ്ചായത്ത്, ബ്രാഞ്ച് ഭാരവാഹികള്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി. കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഈ മാസം 18 ന് സംസ്ഥാന വ്യാപകമായി ട്രെയിന്‍ തടയുന്നതിനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.