കഞ്ചാവുമായി ക്ഷേത്ര പൂജാരി അറസ്റ്റില്‍
വെഞ്ഞാറമൂട്: വാമനപുരം എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി ക്ഷേത്ര പൂജാരിയായ യുവാവ് അറസ്റ്റില്‍. പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖാണ് അറസ്റ്റിലായത്. പിരപ്പന്‍കോട് കേന്ദ്രീകരിച്ച് വന്‍ തോതില്‍ കഞ്ചാവ് വിൽപന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം പ്രദേശത്ത് പരിശോധനകളും നിരീക്ഷണങ്ങളും ശക്തമാക്കുകയും വ്യാഴാഴ്ച നടന്ന പരിശോധനയില്‍ കഞ്ചാവ് സഹിതം പിരപ്പന്‍കോട് വെച്ച് പിടിയിലാവുകയുമായിരുന്നു.
വെമ്പായം വെഞ്ഞാറമൂട്, പോത്തന്‍കോട് ഭാഗങ്ങളില്‍ ഇയാള്‍ സ്കൂള്‍ വിദ്യാർഥികള്‍ക്കിടയില്‍ വന്‍തോതില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നതായും ഇയാളുടെ സംഘത്തില്‍ കൂടുതല്‍പേര്‍ ഉൾപ്പെട്ടിട്ടുണ്ടന്ന് സംശയിക്കുന്നതായും എക്സൈസ് അധികൃതര്‍ പറഞ്ഞു. ഇന്‍സ്പെക്ടര്‍ ജി. മോഹന്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവൻറീവ് ഓഫിസര്‍മാരയ ബിനു താജുദ്ദീന്, പി.ഡി. പ്രസാദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സജികുമാര്‍, അന്‍സര്‍, ലിജി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി