കഞ്ചാവുമായി ക്ഷേത്ര പൂജാരി അറസ്​റ്റില്‍

വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു കി​ലോ 100 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ക്ഷേ​ത്ര പൂ​ജാ​രി​യാ​യ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. പി​ര​പ്പ​ന്‍കോ​ട് പു​ത്ത​ന്‍ മ​ഠ​ത്തി​ല്‍ വൈ​ശാ​ഖാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. പി​ര​പ്പ​ന്‍കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് വ​ന്‍ തോ​തി​ല്‍ ക​ഞ്ചാ​വ് വി​ൽ​പ​ന വ്യാ​പ​ക​മാ​കു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ക്‌​സൈ​സ് സം​ഘം പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന​ക​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും ശ​ക്ത​മാ​ക്കു​ക​യും വ്യാ​ഴാ​ഴ്ച ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ക​ഞ്ചാ​വ് സ​ഹി​തം പി​ര​പ്പ​ന്‍കോ​ട് ​ വെച്ച് പി​ടി​യി​ലാ​വു​ക​യു​മാ​യി​രു​ന്നു.

വെ​മ്പാ​യം വെ​ഞ്ഞാ​റ​മൂ​ട്, പോ​ത്ത​ന്‍കോ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​യാ​ള്‍ സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്കി​ട​യി​ല്‍ വ​ന്‍തോ​തി​ല്‍ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​താ​യും ഇ​യാ​ളു​ടെ സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍പേ​ര്‍ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജി. ​മോ​ഹ​ന്‍ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ര്‍മാ​ര​യ ബി​നു താ​ജു​ദ്ദീ​ന്‍, പി.​ഡി. പ്ര​സാ​ദ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ സ​ജി​കു​മാ​ര്‍, അ​ന്‍സ​ര്‍, ലി​ജി എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു. അ​റ​സ്​​റ്റി​ലാ​യ പ്ര​തി​യെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി