വയനാട് ചുരത്തിൽ ഗതാഗത തടസ്സം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ 8, 9 ഹെയർ പിൻ വളവുകളിൽ മണ്ണും മരവും ഇടിഞ്ഞ് ഗതാഗതം തടസ്സം. ഫയർ ഫോഴ്‌സിന്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം. അധികൃതരുടെ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് കളക്ടർ തേജ് ലോഹിത് റെഡ്‌ഡി അറിയിച്ചു.