പേമാരി, ഉരുൾപൊട്ടൽ: 5 മരണം, 15 ജീവൻ മണ്ണിനടിയിൽ

സൈന്യം രംഗത്ത് ഇരയായവരിൽ 9 കുട്ടികൾ ദുരന്തം കോട്ടയം, ഇടുക്കി ജില്ലകളിൽ

മുണ്ടക്കയം: തൊടുപുഴ മിന്നൽ വേഗത്തിൽ ഇന്നലെ ഉച്ചയോടെ വീടുകളെ വീഴുങ്ങിയ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും കോട്ടയം, ഇടുക്കി ജില്ലകളിൽ മരണം കവർന്നത് അഞ്ചു ജീവനുകൾ.കുട്ടികളും സ്ത്രീകളും അടക്കം 15പേർ മണ്ണിനടിയിലാണ്. നിരവധി വീടുകൾ തകർന്നു. കൂട്ടിക്കലിൽ ഒരു കുടുംബത്തിൽ നിന്ന് ആറുപേരാണ് ദുരന്തത്തിന് ഇരയായത്.
രക്ഷാ പ്രവർത്തനത്തിന് കരസേന ഇറങ്ങിയെങ്കിലും രാത്രിയോടെ തെരച്ചിൽ നിറുത്തിവച്ചു. വ്യോമസേന എതു നിമിഷവും എത്താൻ സജ്ജം.

മുണ്ടക്കയം കൂട്ടിക്കൽ പ്ളാപ്പള്ളി കാവാലി, വട്ടാളക്കുന്നേൽ (ഒട്ടലാങ്കൽ) ക്ലാരമ്മ ജോസഫ് (73), മരുമകൾ സിനി (37), കൊച്ചുമകൾ സോന (11) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മകൻ മാർട്ടിൻ (റോയി – 48), മറ്റ് കൊച്ചുമക്കളായ സ്‌നേഹ (13), സാന്ദ്ര (9), ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണി, തൊട്ടിപ്പറമ്പിൽ മോഹനന്റെ ഭാര്യ സരസമ്മ (60), മുണ്ടകശേരിയിൽ വേണുവിന്റെ ഭാര്യ റോഷ്നി, ജോമിയുടെ മകൻ അപ്പു (14) എന്നിവരെയാണ് കൂട്ടിക്കലിൽ കാണാതായത്.

കൊക്കയാർ പൂവഞ്ചിയ്ക്ക് സമീപം മാക്കോച്ചിയിലുണ്ടായ ഉരുൾപൊട്ടലിൽ ആൻസി (45), ചിറയിൽ ഷാജി (50), പുതുപ്പറമ്പിൽ ഷാഹുലിന്റെ മകൻ സച്ചു ഷാഹുൽ (3), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അപ്പു, മാളു,ഫൈസലിന്റെ സഹോദരി ഫൗസിയ, മക്കളായ അഹിയാൻ അഫ്സാന എന്നിവരെയാണ് കാണാതായത്.

ഇടുക്കി കാഞ്ഞാറിൽ കാർ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടാണ് സ്വകാര്യ ആശുപത്രി ജീവനക്കാരായ കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയിൽ നിഖിൽ ഉണ്ണികൃഷ്ണൻ (29),മംഗത്തുതാഴം വട്ടിനാൽ പുത്തൻപുരയിൽ വിജയന്റെ മകളും
നിഥിൻ സുരേന്ദ്രന്റെ ഭാര്യയുമായ നിമ കെ. വിജയൻ (31) എന്നിവർ മരിച്ചത്. വഴിത്തല സ്വദേശിയുടെതാണ് കാർ.

ഇന്നലെ ഉച്ചയോടെ കൂട്ടിക്കലിലായിരുന്നു ആദ്യ ഉരുൾപൊട്ടൽ. പ്ളാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾ മാർട്ടിന്റെ വീട്ടിലേയ്ക്ക് പതിച്ചു. മാർട്ടിനും കുടുംബവും ഈ സമയം വീട്ടിനുള്ളിലായിരുന്നു. രക്ഷപ്പെടാൻ അവസരം ലഭിക്കും മുന്നേ കുത്തിയൊലിച്ചെത്തിയ ഉരുൾ പ്രദേശത്ത് മറ്റ് വീടുകളും കടകളും തകർത്ത് പുല്ലകയാറിലേയ്ക്ക് പതിച്ചു. വൈകിട്ടോടെയാണ് കൊക്കയാർ പഞ്ചായത്തിലെ വീടുകൾ ഉരുളെടുത്തത്.

ഇടുക്കിയിൽ മൂന്നിടത്ത് ഉരുൾപൊട്ടി. അമ്പതിലേറെ വീടുകൾ തകർന്നിട്ടുണ്ട്. നൂറുകണക്കിന് ഏക്കർ കൃഷി ഭൂമിയും നശിച്ചു. കാഞ്ഞാർ കൂവപ്പള്ളി, തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിലെ തുമ്പിച്ചി, കോട്ടയം- കുമളി റോഡിൽ കുട്ടിക്കാനത്തിനടുത്ത് പുല്ലുപാറ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്.

ദു​ര​ന്തം​ ​ഇ​ങ്ങ​നെ

കൂ​ട്ടി​ക്കൽ
ഉ​ച്ച​യ്ക്ക് 12.30​ ​:​ആ​ദ്യ​ ​ഉ​രു​ൾ​ ​പൊ​ട്ടൽ
3.30​:​തെ​ര​ച്ചി​ൽ​ ​തു​ട​ങ്ങി
5: ​Pm​:​ ​മൂ​ന്നു​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി

കൊ​ക്ക​യാ​റിൽ
5.41​:​ഉ​രു​ൾ​പൊ​ട്ടൽ

മൂ​ല​മ​റ്റം
11.30​:​കാ​ർ​ ​ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു
2.30​:​യു​വ​തി​യു​ടെ​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി
5​ ​pm​:​ ​യു​വാ​വി​ന്റെ​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി