മരിച്ചവരുടെ കുടുംബങ്ങൾക്ക്​ 4 ലക്ഷം ധനസഹായം

കോട്ടയം: കോട്ടയം കൂട്ടിക്കൽ പ്ലാ​പ്പ​ള്ളി​യി​ൽ ഉരുൾ​പൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇന്ന്​ എട്ടും ഇന്നലെ മൂന്നും മൃതദേഹങ്ങളാണ്​ കണ്ടെടുത്തത്​. ഇതോടെ 11 പേരെയാണ്​ കണ്ടെത്തിയത്​. ഇതിൽ എട്ടുപേരെ തിരിച്ചറിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം സഹായം നൽകുമെന്ന്​ റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു.

ക്ലാരമ്മ ജോസഫ് (65), സിനി (35), സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ്​ ശനിയാഴ്ച കണ്ടെത്തിയത്​. റോഷ്നി (48), സരസമ്മ മോഹനൻ (57), സോണിയ (46), അലൻ (14), മാർട്ടിൻ എന്നിവ​രുടെ മൃതശരീരം ഞായറാഴ്ച രക്ഷാപ്രവർത്തകർ പുറത്തെടുത്തു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ് മോർട്ടം ചെയ്യാൻ കോട്ടയം മെഡിക്കൽ കോളജിൽ സൗകര്യമൊരുക്കി.

എ​​​ട്ട്​ പേ​​​രെ​​​ കാണാതായ കൊ​​​ക്ക​​​യാ​​​റി​​​ൽ തെരച്ചിൽ ഊർജിതമാക്കി. ആ​ൻ​സി(45), ചി​റ​യി​ൽ ഷാ​ജി(50), പു​തു​പ്പ​റ​മ്പി​ൽ ഷാ​ഹു​ലി‍െന്റെ മ​ക​ൻ സ​ച്ചു(​മൂ​ന്ന്), ക​ല്ലു​പു​ര​ക്ക​ൽ ഫൈ​സ​ൽ ന​സീ​റി‍െന്റെ മ​ക്ക​ളാ​യ അ​പ്പു, മാ​ളു, ഫൈ​സ​ലി‍െന്റെ സ​ഹോ​ദ​രി ഫൗ​സി​യ മ​ക്ക​ളാ​യ അ​ഹ്​​യാ​ൻ, അ​ഫ്​​സാ​ന എ​ന്നി​വ​രേ​യാ​ണ്​​ കാ​ണാ​താ​യ​ത്. കൊ​​​​​ക്ക​​​​​യാ​​​​​ര്‍ പൂ​​​​​വ​​​​​ഞ്ചി​​​​​യി​​​​​ൽ മൂ​​​​​ന്നു​​​​​വീ​​​​​ടു​​​​​ക​​​​​ൾ ഒ​​​​​ലി​​​​​ച്ചു​​​​​പോ​​​​​യി.

അതിനിടെ പലയിടങ്ങളിലും വീണ്ടും മഴ കനത്തു. സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യം വന്നാൽ കൂടുതൽ ക്യാംപുകൾ അതിവേഗം തുടങ്ങാൻ സജ്ജീകരണമൊരുക്കിയിട്ടുമുണ്ട്. ആയിരക്കണക്കിന് ആളുകളെ ഇവിടേക്ക്​ മാറ്റി.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്നലെ ഇ​​​​​ടു​​​​​ക്കി തൊ​​​​​ടു​​​​​പു​​​​​ഴ കാ​​​​​ഞ്ഞാ​​​​​റി​​​​​ൽ കാ​​​​​ർ ഒ​​​​​ഴു​​​​​ക്കി​​​​​ൽ​​​​​​പെ​​​​​ട്ട്​ യു​​​​​വാ​​​​​വും യു​​​​​വ​​​​​തി​​​​​യും മ​​​​​രി​​​​​ച്ചു. കാ​​​​​ഞ്ഞാ​​​​​ർ-​​​​​മ​​​​​ണ​​​​​പ്പാ​​​​​ടി റോ​​​​​ഡി​​​​​ലാ​ണ്​ അ​പ​ക​ടം. കൂ​​​​​ത്താ​​​​​ട്ടു​​​​​കു​​​​​ളം കി​​​​​ഴ​​​​​കൊ​​​​​മ്പ്​ അ​​​​​മ്പാ​​​​​ടി വീ​​​​​ട്ടി​​​​​ൽ നി​​​​​ഖി​​​​​ൽ ഉ​​​​​ണ്ണി​​​​​കൃ​​​​​ഷ്​​​​​​ണ​​​​​ൻ (30), കൂ​​​​​ത്താ​​​​​ട്ടു​​​​​കു​​​​​ളം ഒ​​​​​ലി​​​​​യ​​​​​പ്പു​​​​​റം വ​​​​​ട്ടി​​​​​നാ​​​​​ൽ പു​​​​​ത്ത​​​​​ൻ​​​​​പു​​​​​ര​​​​​യി​​​​​ൽ നി​​​​​മ കെ. ​​​​​വി​​​​​ജ​​​​​യ​​​​​ൻ (32) എ​​​​​ന്നി​​​​​വ​രാ​ണ്​ മ​​​​​രി​​​​​ച്ച​​​​​ത്.

കൂ​​​​​ട്ടി​​​​​ക്ക​​​​​ലി​​​​​ലെ കാ​​​​​വാ​​​​​ലി, പ്ലാ​​​​​പ്പ​​​​​ള്ളി എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും പൂ​​​​​ഞ്ഞാ​​​​​ർ തെ​​​​​ക്കേ​​​​​ക്ക​​​​​ര പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലെ​ ചോ​​​​​ല​​​​​ത്ത​​​​​ട​​​​​ത്തു​​​​​മാ​​​​​ണ്​ ഉ​​​​​രു​​​​​ൾ പൊ​​​​​ട്ടി​​​​​യ​​​​​ത്. കൂ​​​​​ട്ടി​​​​​ക്ക​​​​​ലി​​​​​​ൽ ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ട കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളെ പു​​​​​റ​​​​​ത്തെ​​​​​ത്തി​​​​​ക്കാ​​​​​ൻ വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യം തേ​​​​​ടി.