രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

കണ്ണൂർ: വടകരയിൽ രണ്ടുവയസുകാരൻ തോട്ടിൽ മുങ്ങിമരിച്ചു. കണ്ണൂക്കരയിലെ പട്ടാണി മീത്തൽ ഷം ജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്. മാതാവ് നൂറയുടെ വീട്ടിലായിരുന്നു താമസം.രാവിലെ കടയിൽ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടിൽ വീഴുകയായിരുന്നു.ഇക്കാര്യം വീട്ടുകാർ അറിഞ്ഞില്ല.

കുട്ടിവീഴുന്നത് കണ്ട സമീപവാസികളായ ചിലർ ഉടൻതന്നെ കുട്ടിയെ രക്ഷപ്പെടുത്തി വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.