Fincat

ഒന്നരവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ

കൂത്തുപറമ്പ്: ഒന്നരവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ തലശ്ശേരി കോടതി ജീവനക്കാരൻ കെ പി ഷിജുവിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. തന്നെയും മകളെയും ഭർത്താവ് പുഴയിൽ തള്ളിയിടുകയായിരുന്നെന്ന് കുട്ടിയുടെ മാതാവ് സിമി പൊലീസിനോട് പറഞ്ഞിരുന്നു.മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിരുന്നു.

സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ഭാര്യയുടെ സ്വർണാഭരണങ്ങൾ താൻ പണയപ്പെടുത്തിയിരുന്നെന്നും, ഇതിന്റെ പേരിൽ അവൾ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഷിജു അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഭാര്യയേയും മകളെയും പുഴയിൽ തള്ളിയിട്ട ശേഷം ക്ഷേത്രക്കുളത്തിൽ ചാടി ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൊവിഡ് കാരണം പ്രവേശനം നിരോധിച്ച മട്ടന്നൂരിലെ ക്ഷേത്രക്കുളത്തിൽ ഷിജു ചാടിയതു ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.