കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ

കണ്ണൂർ: മോട്ടോർ വാഹന വകുപ്പിന്റെ പയ്യന്നൂർ വെള്ളൂരിലെ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ.

പി.വി.പ്രസാദിനേയാണ് വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ നിരന്തരമായി കൈക്കൂലി വാങ്ങുന്നതയി വിജിലൻസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.