കോവിഡ് 19: ജില്ലയില്‍ 353 പേര്‍ക്ക് വൈറസ്ബാധ 754 പേര്‍ക്ക് രോഗ വിമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.84 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 333 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്ന്
ഉറവിടമറിയാതെ 11 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 5,589 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 25,199 പേര്‍
മലപ്പുറം ജില്ലയില്‍ കൃത്യമായ ആസൂത്രണത്തോടെയുള്ള ആരോഗ്യ ജാഗ്രത തുടരുമ്പോള്‍ കോവിഡ് 19 ബാധിതരുടെ എണ്ണം കുറയുകയാണ്. ചൊവ്വാഴ്ച (2021 ഒക്ടോബര്‍ 19) 353 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു.
4.84 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 333 പേര്‍ക്കും നേരത്തെ കോവിഡ് ബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിരിക്കുന്നത്. അതേസമയം 754 പേര്‍ ചൊവ്വാഴ്ച മാത്രം കോവിഡ് മുക്തരായിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് വിമുക്തരായവര്‍ 5,54,422 പേരായി. 25,199 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 11 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ എട്ട് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
754 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 580 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 15 പേരും 39 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ നിലവില്‍ ആരുമില്ല. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റു കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്.
38.93 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തു
മലപ്പുറം ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ഇതുവരെ 38.93 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം വരെ 38,93,663 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. ഇതില്‍ 28,67,479 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 10,26,184 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളുമാണ് നല്‍കിയിരിക്കുന്നത്. പ്രതിരോധ വാക്‌സിന്‍ വിതരണം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോവിഡ് വ്യാപനത്തിന്റെ തോത് ജില്ലയില്‍ കുറയുന്നുണ്ടെങ്കിലും വൈറസ് ബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുകയാണ്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. രോഗ ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 ഒക്ടോബര്‍ 19) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 03
ആലിപ്പറമ്പ് 03
അമരമ്പലം 01
ആനക്കയം 02
അങ്ങാടിപ്പുറം 20
അരീക്കോട് 05
ആതവനാട് 03
ഊരകം 01
ചീക്കോട് 04
ചേലേമ്പ്ര 05
ചെറിയമുണ്ടം 02
ചെറുകാവ് 11
ചോക്കാട് 01
ചുങ്കത്തറ 02
എടക്കര 01
എടപ്പാള്‍ 01
എടരിക്കോട് 03
എടയൂര്‍ 02
ഏലംകുളം 03
ഇരിമ്പിളിയം 01
കാലടി 07
കല്‍പകഞ്ചേരി 01
കണ്ണമംഗലം 04
കരുളായി 04
കരുവാരക്കുണ്ട് 01
കാവനൂര്‍ 02
കീഴാറ്റൂര്‍ 05
കീഴുപറമ്പ് 03
കോഡൂര്‍ 04
കൊണ്ടോട്ടി 01
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 07
കുറുവ 04
കുറ്റിപ്പുറം 07
കുഴിമണ്ണ 02
മക്കരപ്പറമ്പ് 04
മലപ്പുറം 20
മമ്പാട് 03
മംഗലം 03
മഞ്ചേരി 18
മങ്കട 01
മാറാക്കര 02
മാറഞ്ചേരി 03
മേലാറ്റൂര്‍ 05
മൂന്നിയൂര്‍ 03
മൂര്‍ക്കനാട് 02
മൂത്തേടം 01
മൊറയൂര്‍ 01
നന്നമ്പ്ര 03
നന്നംമുക്ക് 02
നിലമ്പൂര്‍ 06
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 02
പള്ളിക്കല്‍ 02
പാണ്ടിക്കാട് 02
പരപ്പനങ്ങാടി 03
പറപ്പൂര്‍ 03
പെരിന്തല്‍മണ്ണ 15
പെരുമ്പടപ്പ് 05
പെരുവള്ളൂര്‍ 01
പൊന്മുണ്ടം 02
പൊന്നാനി 05
പൂക്കോട്ടൂര്‍ 02
പോരൂര്‍ 02
പുലാമന്തോള്‍ 03
പുളിക്കല്‍ 07
പുല്‍പ്പറ്റ 08
പുറത്തൂര്‍ 01
പുഴക്കാട്ടിരി 01
താനൂര്‍ 01
തലക്കാട് 01
തവനൂര്‍ 05
താഴേക്കോട് 02
തേഞ്ഞിപ്പലം 07
തിരുനാവായ 02
തിരുവാലി 04
തൃക്കലങ്ങോട് 08
തിരൂര്‍ 04
തിരൂരങ്ങാടി 02
ഊര്‍ങ്ങാട്ടിരി 01
വളാഞ്ചേരി 01
വളവന്നൂര്‍ 02
വള്ളിക്കുന്ന് 03
വട്ടംകുളം 01
വാഴക്കാട് 03
വാഴയൂര്‍ 01
വഴിക്കടവ് 04
വെളിയങ്കോട് 06
വേങ്ങര 12
വെട്ടത്തൂര്‍ 05
വെട്ടം 01
വണ്ടൂര്‍ 02