നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശി മിഥുനിന്‍റെ ഭാര്യ ആതിദ്യ ( 23) യെയാണ് ഭർത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർതൃ മാതാവാണ് കിടപ്പ് മുറിയിൽ ആദിത്യയെ തുങ്ങിയ നിലയിൽ ആദ്യം കണ്ടത്.

സംഭവം നടക്കുമ്പോൾ മിഥുൻ സ്ഥലത്ത് ഇല്ലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 25നായിരുന്നു വാവോട് സ്വദേശിയായ ആദിത്യയെ മിഥുൻ വിവാഹം കഴിച്ചത്. ആര്യനാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ ആര്യനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.