Fincat

കടബാധ്യതമൂലം കർഷകൻ ജീവനൊടുക്കി


ബത്തേരി: വയനാട് വടുവൻചാലിൽ കർഷകൻ ജീവനൊടുക്കി. വടുവൻചാൽ ആപ്പാളം വീട്ടിയോട് ഗോപാലൻ ചെട്ടിയാണ് (70) മരിച്ചത്. വാഴക്കൃഷി നശിച്ചതിനെത്തുടർന്നുണ്ടായ കടബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. കടബാധ്യതമൂലം മൂന്നു വർഷം മുമ്പ് ഇദ്ദേഹത്തിന്റെ മകൻ ആത്മഹത്യ ചെയ്തിരുന്നു.

1 st paragraph

അതേസമയം, ഗോപാലൻ ചെട്ടിയുടെ മരണം കടബാധ്യത മൂലമാണെന്നത് വാർഡ് മെംബറും പൊലീസും സ്ഥിരീകരിച്ചിട്ടില്ല. കർഷക ആത്മഹത്യയാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന നിലപാടിലാണ് പൊലീസ്.

2nd paragraph