കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധിച്ചത് 499 പേര്‍ക്ക്, 685 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.18 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 482 പേര്
ആരോഗ്യ പ്രവര്‍ത്തകര്‍ 01
ഉറവിടമറിയാതെ 05 പേര്‍ക്ക്
ചികിത്സയില്‍ 5,420 പേര്നിരീക്ഷണത്തില് 23,741 പേര്
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ഒക്ടോബര്‍ 21) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 499 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 482 പേരുടെ ഉറവിടം കണ്ടെത്താനായിട്ടുണ്ട്. അതേസമയം അഞ്ച് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. കൂടാതെ വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 6.18 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 685 പേരാണ് വ്യാഴാഴ്ച കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 5,55,736 ആയി.
ജില്ലയില്‍ നിലവില്‍ 23,741 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,420 പേര് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 484 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 13 പേരും 37 പേര് കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റു കേന്ദ്രങ്ങളിലുമായി കഴിയുകയാണ്.
ജില്ലയില്‍ 39.08 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തു
മലപ്പുറം ജില്ലയില്‍ ഇതുവരെ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 39.08 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം വരെ 39,08,952 ഡോസ് വാക്സിനുകളാണ് നല്‍കിയത്. ഇതില്‍ 28,71,996 പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 10,36,956 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയിരിക്കുന്നത്.
കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ വ്യാഴം (2021 ഒക്ടോബര്‍ 21) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
ആലങ്കോട് 07
ആലിപ്പറമ്പ് 02
അമരമ്പലം 03
ആനക്കയം 02
അങ്ങാടിപ്പുറം 06
അരീക്കോട് 03
ഊരകം 04
ചാലിയാര്‍ 04
ചീക്കോട് 05
ചേലേമ്പ്ര 04
ചെറുകാവ് 02
ചോക്കാട് 03
ചുങ്കത്തറ 05
എടക്കര 13
എടപ്പാള്‍ 11
എടരിക്കോട് 01
എടവണ്ണ 04
എടയൂര്‍ 02
ഏലംകുളം 07
ഇരിമ്പിളിയം 02
കാലടി 03
കാളികാവ് 02
കല്പകഞ്ചേരി 04
കണ്ണമംഗലം 13
കരുളായി 01
കാവനൂര്‍ 01
കീഴുപറമ്പ് 08
കൊണ്ടോട്ടി 02
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 04
കുറുവ 20
കുറ്റിപ്പുറം 19
കുഴിമണ്ണ 02
മലപ്പുറം 21
മഞ്ചേരി 31
മങ്കട 03
മാറാക്കര 03
മാറഞ്ചേരി 03
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 08
മൂര്‍ക്കനാട് 03
മൂത്തേടം 01
മൊറയൂര്‍ 02
മുതുവല്ലൂര്‍ 02
നന്നമ്പ്ര 03
നന്നംമുക്ക് 10
നിലമ്പൂര്‍ 06
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 01
പള്ളിക്കല്‍ 03
പാണ്ടിക്കാട് 01
പരപ്പനങ്ങാടി 05
പറപ്പൂര് 06
പെരിന്തല്‍മണ്ണ 09
പെരുമ്പടപ്പ് 13
പെരുവള്ളൂര്‍ 07
പൊന്മള 04
പൊന്മുണ്ടം 01
പൊന്നാനി 04
പൂക്കോട്ടൂര്‍ 01
പോത്തുകല്ല് 10
പുലാമന്തോള്‍ 09
പുളിക്കല്‍ 08
പുല്‍പ്പറ്റ 02
പുറത്തൂര്‍ 02
പുഴക്കാട്ടിരി 03
താനാളൂര്‍ 01
തലക്കാട് 02
തവനൂര്‍ 04
താഴേക്കോട് 02
തേഞ്ഞിപ്പലം 10
തെന്നല 09
തിരുനാവായ 06
തിരുവാലി 01
തൃക്കലങ്ങോട് 16
തൃപ്രങ്ങോട് 01
തുവ്വൂര്‍ 01
തിരൂര്‍ 04
തിരൂരങ്ങാടി 04
ഊര്‍ങ്ങാട്ടിരി 06
വളാഞ്ചേരി 05
വള്ളിക്കുന്ന് 06
വട്ടംകുളം 02
വാഴക്കാട് 18
വാഴയൂര്‍ 17
വഴിക്കടവ് 07
വെളിയങ്കോട് 01
വേങ്ങര 11
വെട്ടത്തൂര്‍ 02
വെട്ടം 01
വണ്ടൂര്‍ 02