കോവിഡ് 19: മലപ്പുറം ജില്ലയില്‍ 436 പേര്‍ക്ക് വൈറസ്ബാധ 349 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 4.79 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 420 പേര്
ഉറവിടമറിയാതെ 06 പേര്‍ക്ക്
ചികിത്സയില്‍ 5,457 പേര്
നിരീക്ഷണത്തില്‍ 19,799 പേര്
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഒക്ടോബര്‍ 23) 436 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. 4.79 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ശനിയാഴ്ച മാത്രം 349 പേര് രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ വിദഗ്ധ പരിചരണത്തിന് ശേഷം രോഗവിമുക്തരായവര്‍ 5,56,632 പേരായി. രോഗബാധ സ്ഥിരീകരിച്ചവരില്‍ 420 പേര് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. ആറ് പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തിയ 10 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
19,799 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 5,457 പേര് ചികിത്സയിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 491 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 12 പേരും 32 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.
39.3 ലക്ഷം ഡോസ് പ്രതിരോധ വാക്സിന് വിതരണം ചെയ്തു
മലപ്പുറം ജില്ലയില്‍ ഇതുവരെ 39,30,558 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തു. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നിലവില്‍ വാക്സിന് വിതരണം ചെയ്യുന്നത്. ഇതില്‍ 28,79,420 പേര്‍ക്ക് ആദ്യ ഡോസും 10,51,138 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ വാക്സിന് വിതരണം പുരോഗമിക്കുകയാണ്.
വൈറസ് വ്യാപന സാധ്യത തിരിച്ചറിയണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ സാധാരണ ജീവിതം ഉറപ്പുവരുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ പുരോഗമിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. നിലവില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുത്. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നിലനില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമെ മഹാമാരിയില്‍ നിന്ന് വിട്ടു നില്‍ക്കാനാകൂ.
വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ട് മാസ്കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിലും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നതിലും വീഴ്ച പാടില്ല. വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഒക്ടോബര്‍ 23) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 05
ആലങ്കോട് 06
ആലിപ്പറമ്പ് 02
അമരമ്പലം 01
ആനക്കയം 03
അങ്ങാടിപ്പുറം 07
അരീക്കോട് 04
ആതവനാട് 01
ഊരകം 01
ചീക്കോട് 05
ചേലേമ്പ്ര 01
ചെറുകാവ് 05
ചോക്കാട് 02
ചുങ്കത്തറ 02
എടക്കര 02
എടപ്പാള്‍ 04
എടരിക്കോട് 01
എടവണ്ണ 08
എടയൂര്‍ 01
ഏലംകുളം 02
ഇരിമ്പിളിയം 01
കാലടി 01
കാളികാവ് 03
കല്പകഞ്ചേരി 02
കണ്ണമംഗലം 06
കരുളായി 01
കീഴാറ്റൂര്‍ 13
കോഡൂര്‍ 05
കൊണ്ടോട്ടി 05
കൂട്ടിലങ്ങാടി 06
കോട്ടക്കല്‍ 07
കുറുവ 22
കുറ്റിപ്പുറം 02
കുഴിമണ്ണ 07
മക്കരപ്പറമ്പ് 04
മലപ്പുറം 24
മമ്പാട് 05
മംഗലം 03
മഞ്ചേരി 18
മങ്കട 09
മാറാക്കര 06
മാറഞ്ചേരി 09
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 08
മൂര്‍ക്കനാട് 02
മൂത്തേടം 01
മൊറയൂര്‍ 01
മുതുവല്ലൂര്‍ 02
നന്നമ്പ്ര 03
നന്നംമുക്ക് 08
നിലമ്പൂര്‍ 01
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 05
ഒഴൂര്‍ 01
പള്ളിക്കല്‍ 03
പാണ്ടിക്കാട് 09
പരപ്പനങ്ങാടി 01
പറപ്പൂര് 03
പെരിന്തല്‍മണ്ണ 12
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 05
പെരുവള്ളൂര്‍ 08
പൊന്മള 07
പൊന്മുണ്ടം 01
പൊന്നാനി 08
പൂക്കോട്ടൂര്‍ 02
പോരൂര്‍ 03
പോത്തുകല്ല് 02
പുലാമന്തോള്‍ 01
പുളിക്കല്‍ 05
പുല്‍പ്പറ്റ 05
പുഴക്കാട്ടിരി 01
താനൂര്‍ 01
തലക്കാട് 02
തവനൂര്‍ 02
താഴേക്കോട് 02
തേഞ്ഞിപ്പലം 10
തിരുവാലി 01
തൃക്കലങ്ങോട് 06
തുവ്വൂര്‍ 01
തിരൂര്‍ 08
തിരൂരങ്ങാടി 05
ഊര്‍ങ്ങാട്ടിരി 06
വളവന്നൂര്‍ 01
വള്ളിക്കുന്ന് 08
വട്ടംകുളം 06
വാഴക്കാട് 04
വാഴയൂര്‍ 09
വഴിക്കടവ് 02
വെളിയങ്കോട് 04
വേങ്ങര 11
വെട്ടത്തൂര്‍ 04
വെട്ടം 01
വണ്ടൂര്‍ 08