സൗജന്യ പി.എസ്.സി പരിശീലനം
കൊളപ്പുറം അത്താണിയിലുള്ള വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലും ഉപകേന്ദ്രങ്ങളായ മലപ്പുറം മഅദിന്‍ അക്കാദമി, മലപ്പുറം ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി, പരപ്പനങ്ങാടി മലബാര്‍ എഡ്യൂക്കേഷന്‍ അക്കാദമിയിലും സൗജന്യ പി.എസ്.സി ഓഫ്ലൈന്‍ ക്ലാസുകള്‍ ഒക്ടോബര്‍ 25ന് ആരംഭിക്കും.

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഡിഗ്രി ബാച്ചിനും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പി.എഫ്.സി ബാച്ചിനും ഞായറാഴ്ചകളില്‍ ഹോളിഡേ ബാച്ചിനും ക്ലാസുകള്‍ നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് ക്ലാസുകള്‍ നടക്കുക.