ബിവറേജസ് ജീവനക്കാരൻ കളക്ഷൻ പണവുമായി മുങ്ങി
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ ബീവറേജസ് ജീവനക്കാരൻ കളക്ഷൻ തുകയുമായി മുങ്ങി. കാഞ്ഞിരം ബീവറേജസ് ഷോപ്പിലെ ഗിരീഷാണ് 31 ലക്ഷവുമായി മുങ്ങിയത്.

നാലു ദിവസത്തെ കളക്ഷൻ തുക ബാങ്കിലടയ്ക്കാൻ പോയ ഗിരീഷ് മുങ്ങുകയായിരുന്നു. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്തു