Fincat

പൊന്നാനിയിൽ മൊബൈൽ കൈയിൽ നിന്നും വീണ് പൊട്ടി; മനോവിഷമത്തിൽ പതിനാറുകാരൻ തൂങ്ങിമരിച്ചു


മലപ്പുറം: മൊബൈൽ അബദ്ധത്തിൽ കൈയിൽ നിന്നും വീണ് പൊട്ടിയ മനോവിഷമത്തിൽ 16കാരൻ പതിനാറുകാരൻ തൂങ്ങിമരിച്ചു. മലപ്പുറം പൊന്നാനി പുത്തൻകുളത്താണ് സംഭവം. സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ മൊബൈൽ താഴെ വീണ് പൊട്ടിയ മനോവിഷമത്തിലാണ് പതിനാറുകാരൻ ആത്മഹത്യ ചെയ്തത്.

1 st paragraph

പൊന്നാനി പുത്തൻകുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകൻ നിഷാം ( 16 ) ആണ് ആത്മഹത്യ ചെയ്തത്.മൊബൈൽ പൊട്ടിയതോടെ പിതാവിനോട് പറയുമെന്ന് സഹോദരി പറഞ്ഞിരുന്നു.ഇതോടെ രക്ഷിതാവ് ചീത്ത പറയുമെന്ന് ഭയന്ന കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പറയുന്നു.

2nd paragraph

പൊന്നാനി എം ഐ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന നിഷാം പ്ലസ് വൺ പ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.പോസറ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പിതാവ്: മുഹമ്മദലി. മാതാവ്: റഹ്മത്ത്.സഹോദരങ്ങൾ:നിഷാന, നിയ