താനാളൂർ ജനകീയാരോഗ്യം @2 ലോഗോ ക്ഷണിക്കുന്നു.

താനാളൂർ: പഞ്ചായത്ത് ആരംഭിയ്ക്കുന്ന ജനകീയാരോഗ്യം @2 പരിപാടിയ്ക്ക് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. പഞ്ചായത്തിലെ വിവിധ പ്രായപരിധിയിലുള്ള ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ, സമ്പൂർണ ശുചിത്വം, ഭിന്നശേഷീ സൗഹൃദ പരിപാടികൾ, ജീവിതശൈലീ രോഗ നിയന്ത്രണം, തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെട്ട പരിപാടിയ്ക്ക് അനുയോജ്യമായ ലേഗോ മൾട്ടി കളറിൽ ഡിജിറ്റലായി തയ്യാറാക്കി jankeeyarogyamtnlr@gmail.comഎന്ന വിലാസത്തിൽ അയയ്ക്കുക.
എൻട്രികൾ നവം: 5 നകം ലഭിയ്ക്കണം. പേര്, വിലാസം,ഫോൺ നമ്പർ എന്നിവ ചേർക്കണം.