ഹോക്കി ആരവത്തിന് തുടക്കമായി


മലപ്പുറം: മലപ്പുറം ഹോക്കി അസോസിയേഷൻ സംഘടിപ്പിക്കുന്ന മലപ്പുറം ജില്ല ഹോക്കി ചാമ്പ്യൻഷിപ്പ്  പൂക്കോട്ടൂർ ഗവ.ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ  ആരംഭിച്ചു.  മലപ്പുറം ഹോക്കി അസോസിയേഷൻ പ്രസിഡന്റ്  പാലോളി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

മലപ്പുറം ഹോക്കി അസോസിയേഷൻ പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ ജില്ല ഹോക്കി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുന്നു

ജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി സബ്ബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗങ്ങളിലായി 28 ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് ദിനങ്ങളിലായി നടക്കുന്ന ടൂർണമെന്റിലെ വിജയി കൾക്ക് ഒക്ടോബർ 30 ന്     എം.എൽ.എ.   പി ഉബൈദുള്ള  ട്രോഫി വിതരണം ചെയ്യും.

മലപ്പുറം
ഹോക്കി അസോസിയേഷൻ ഭാരവാഹികളായ    ഉസ്മാൻ .എം,    നൗഷാദ് മാമ്പ്ര, നബീസ, കെ .         റിയാസലി വി.പി പ്രമോദ് പി എന്നിവർ കളികൾക്ക് നേതൃത്വം നൽകി