എം ഡി എം എ യുമായി മലപ്പുറം സ്വദേശി തലശ്ശേരിയിൽ അറസ്റ്റിൽ
കണ്ണൂർ: തലശ്ശേരി എക്സൈസ് റേഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ ദീപക്ക് ബി.യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ തലശ്ശേരി കിടാരംകുന്ന് എന്ന സ്ഥലത്ത് വച്ച് KL 10 BD 1237 നമ്പർ മാരുതി EECO വാനിൽ കടത്തികൊണ്ടു വന്ന 7.150 ഗ്രാം MDMAയുമായി മലപ്പുറം പട്ടർകുളം സ്വദേശി മുഹമ്മദ് അനീസ്.എ.എം എന്നയാൾ പിടിയിലായി.

പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ഷിബു.കെ.സി, രാജേഷ് ശങ്കർ ടി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്.സി.പി, സമീർ കെ.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജസ്ന ജോസഫ്, സീനിയർ ഡ്രൈവർ സുരാജ് എം എന്നിവരുമുണ്ടായിരുന്നു.
