ക്വാറിയില്‍ സഹോദരങ്ങളുടെ മക്കള്‍ മുങ്ങിമരിച്ചു.

മലപ്പുറം: വള്ളുവമ്പ്രത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍‌ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന(15) , രാജന്റെ സഹോദരൻ വിനോദിന്റെ മകൻ ആദിൽ ദേവ് (4) എന്നിവരാണ് മരിച്ചത്.


വീട്ടിനടുത്ത ചെങ്കൽ ക്വാറിയിൽ രാവിലെയായിരുന്നു അപകടം. ഇന്ന് രാവിലെ 9.30നാണ് അപകടം നടന്നത്. ആദിൽ ദേവ് അബദ്ധത്തിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഈ സമയത്ത് കൂടെയുണ്ടായിരുന്ന അർച്ചന രക്ഷിക്കാനായി വെള്ളത്തിലിറങ്ങുകയായിരുന്നു. നാട്ടുകാർ ഓടിവരുമ്പോഴേക്കും രണ്ട് കുട്ടികളും മുങ്ങിമരിക്കുകയായിരുന്നു.