പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗണ്‍സില്‍ ധര്‍ണ്ണ.

മലപ്പുറം:പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ജോയിന്റ് കൗണ്‍സില്‍ മലപ്പുറം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ പെന്‍ഷന്‍ സംരക്ഷണ ധര്‍ണ്ണ നടത്തി. മേഖലാ പ്രസിഡന്റ് ജിസ്‌മോന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി സി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.

ജോയിന്റ് കൗണ്‍സില്‍ സിവില്‍ സ്‌റ്റേഷന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി സി ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

മേഖലാ സെക്രട്ടറി ശിവാനന്ദന്‍ സ്വാഗതവും മേഖലാ ട്രഷറര്‍ സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എ ഇ ചന്ദ്രന്‍, കവിതസദന്‍, എസ് എഫ് എസ് എ സംസ്ഥാന വൈസ് പ്രസിഡന്റ് സുധാകരപിള്ള, കെ ഇ എസ് എ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ്, കെ ജി ഡി എ ജില്ലാ സെക്രട്ടറി ചക്രപാണി എന്നിവര്‍ പ്രസംഗിച്ചു.

പടം….