കേരള പിറവി ദിനത്തില്‍ സാഹിത്യകാരന്മാരെ ആദരിച്ചു
മലപ്പുറം : കലാകാരന്മാരുടെ അന്താരാഷ്ട്ര വാട്‌സ്ആപ്പ് കൂട്ടായ്മ കനി കേരള പിറവി ദിനത്തില്‍ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരെ വീട്ടില്‍ ചെന്ന് ആദരിച്ചു. കവിയും, ലിംക ഓഫ് ബുക്‌സ് ഓഫ് റിക്കാര്‍ഡ് ലഭിച്ച ഇന്ന് എന്ന ഇല്ലന്റ് മാസികയുടെ പ്രസാധകനുമായ മണമ്പൂര്‍ രാജന്‍ബാബുവിനെയും

യുവ സാഹിത്യകാരിയായ സലീന കൂട്ടിലങ്ങാടിയേയും കോവിഡ് പ്രൊട്ടോകോള്‍ പാലിച്ച് വീട്ടില്‍ ചെന്ന് പൊന്നാട അണിയിച്ചു.

മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലര്‍ സബീര്‍ പി എസ് എ , കനി ഭാരവാഹികളായ നൗഷാദ് മാമ്പ്ര, കമറുദ്ദീന്‍ കലാഭവന്‍, ഫൈസല്‍ ബാബു തറയില്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.