ഇന്ധന വില: പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
പൊന്നാനി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ ദിനംപ്രതിയുള്ള വിലവർധനവിലും,റേഷൻ മണ്ണെണ്ണ ഒറ്റദിവസം എട്ട് രൂപ കൂട്ടിയതിൽ പ്രതിഷേധിച്ചും പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ജാഥനടത്തിയും, പ്രധാനമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു. പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് അധ്യക്ഷതയിൽ സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.

വി സയ്ദ് മുഹമ്മദ് തങ്ങൾ, ടി കെ അഷ്റഫ്, കെ പി അബ്ദുൽജബ്ബാർ, എ പവിത്രകുമാർ,യൂ മുഹമ്മദ്കുട്ടി,കെ ദർവേസ്,കെ ജയപ്രകാശ്, ഫൈസൽ ബാജി, അലികാസിം എന്നിവർ പങ്കെടുത്തു സംസാരിച്ചു. പ്രതിഷേധ ജാഥ കെ സദാനന്ദൻ,നസിം പൊന്നാനി, കെ പി കേശവൻ, എം മൊയ്തീൻ, പി വസുന്ധരൻ,കെ വി അബ്ദുൽ ഖയ്യൂം എന്നിവർ നേതൃത്വം നൽകി.
