Fincat

കുഴൽപ്പണം തട്ടിയ കേസിൽ ഒരാൾ കൂടി റിമാന്റിൽ


കുറ്റിപ്പുറം: കടകശ്ശേരി വെച്ച് കഴിഞ്ഞ വർഷം കുഴൽപ്പണവുമായി വന്നയാളെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ഒരാൾ കൂടി റിമാന്റിലായി. അക്ബർ 35, ചാക്കയിൽ (H) കടകശ്ശേരി എന്നയാളെയാണ് ഇന്നലെ തിരൂർ കോടതി റിമാന്റ് ചെയ്തത്.

1 st paragraph

കഴിഞ്ഞ വർഷം കടകശ്ശേരിയിൽ കുഴൽപ്പണ വിതരണത്തിനെത്തിയ മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശിയെ ബൈക്ക് സഹിതം തട്ടിക്കാണ്ട് പോയി മർദ്ദിച്ചവശനാക്കി പാലക്കാട് കോങ്ങാട് ഭാഗത്ത ഉപേക്ഷിക്കുകയായിരുന്നു. തവനൂർ കടകശ്ശേരി ഭാഗത്ത് വെച്ച് പണവുമായിവന്നയാളെ പ്രതികൾ മർദ്ദിച്ചവശനാക്കി കാറിൽ കൊണ്ട് പോയി കണ്ണ് കെട്ടി കോങ്ങാട് ഇറക്കിവിടുകയായിരുന്നു. തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാറും മറ്റും പിന്നീട് പൊലീസ് പാലക്കാട് ഭാഗത്ത് നിന്ന് പിടിച്ചെടുത്തു. ഈ കേസിലെ അക്ബറിന്റെ കൂട്ടുപ്രതിയായ വിജേഷ് 24 പൂളക്കുണ്ട് (H). കോങ്ങാട് എന്നയാൾ മുമ്പ് അറസ്റ്റിലായിരുന്നു. ഇയാൾ . മുമ്പും കുഴൽപ്പണക്കവർച്ചക്കേസിൽ പ്രതിയാണ്. ഈ കേസിലെ മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.