പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ ആദരിച്ചു

താനൂർ :മലപ്പുറം പോലീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എസ്.എസ്, എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ ആദരിച്ചു , താനൂർ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങ് താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടൻ ഉദ്ഘാടനം ചെയ്തു,

കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടന്നു . താനൂർ ഇൻസ്‌പെക്ടർ ജീവൻ ജോർജ് അധ്യക്ഷത വഹിച്ചു , എ.എസ്.ഐ മധു സ്വാഗതം പറഞ്ഞു , കേരള പോലീസ് അസൗസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറി കെ സിനീഷ് , ,.മലപ്പുറം പോലീസ് സൊസൈറ്റി മെമ്പർ റുബീന, എസ് ഐ അഷ്‌റഫ്‌ എന്നിവർ ആശംസയർപ്പിച്ചു താനൂർ പോലീസ് സ്റ്റേഷനിലെ scpo സലേഷ് നന്ദി പറഞ്ഞൂ,