സൗഹൃദ സംഗമത്തിന് വേദിയായി തിരൂർ സ്വഫ മസ്ജിദ്

തിരൂർ: മാനവമൂല്യങ്ങളും മത സൗഹാർദവും സമൂഹത്തിൽ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി * മാതൃകയാണ് പ്രവാചകൻ * എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി തിരുർ ഏരിയ കമ്മറ്റി വ്യത്യസ്ത മത സാംസ്കാരിക പ്രവർത്തകരുടെ സൗഹൃദ സംഗമം സംഘടിപ്പിച്ചു. പരിപാടിക്ക് തിരുർ സ്വഫ മസ്ജിദ് വേദിയായത് ശ്രദ്ധേയമായി. ഡോ.സക്കീർ ഹുസൈൻ, അഡ്വ. വിക്രംകുമാർ, അപ്പു മാസ്റ്റർ, റിട്ട. എസ്.ഐ വാസു, ഗംഗാധരൻ മാസ്റ്റർ, റിട്ട. പോസ്റ്റ് മാസ്റ്റർ ഉണ്ണികൃഷ്ണൻ, ശിവദാസൻ, ഹംസ ഉമരി എന്നിവർ സംസാരിച്ചു. അബ്ദുൽ ഖാദർ, അബ്ദുറബ്ബ്, ബഷീർ അഹമദ്, മുഹമ്മദ് ബഷീർ എന്നിവർ നേതൃത്ത്വം നൽകി.