സി പി ഐ എം തിരൂർ ഏരിയാ സമ്മേളനത്തിന് പുറത്തൂരിൽ തുടക്കമായി

തിരൂർ: സി പി ഐ എം തിരൂർ ഏരിയാ സമ്മേളനത്തിന് പുറത്തൂരിൽ തുടക്കമായി പുറത്തൂർ അത്താണിപ്പടി ഗ്രീൻ ലാൻ്റ് പാലസ് ഓഡിറ്റോറിയത്തിലെ എം ശങ്കരൻ നമ്പൂതിരി മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം മുതിർന്ന അംഗം കെ വി സുധാകരൻ പതാക ഉയർത്തിയതോടെ ആരംഭിച്ചു. തുടർന്ന് പ്രതിനിധി സമ്മേളനം
സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു.

അഡ്വ യു സൈനുദ്ദീൻ, നിഷ രാജീവ്, ഇ അഫ്സൽ, സി ഹരിദാസൻ എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു. ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി പ്രവർത്തന റിപ്പോർട്ടും
ബഷീർ കൊടക്കാട്ട് രക്തസാക്ഷി പ്രമേയവും കെ നാരായണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി പി ഐ എം സംസ്ഥന കമ്മിറ്റി അംഗം പി ശ്രീരാമകൃഷ്ണൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കൂട്ടായി ബഷീർ, എ ശിവദാസൻ എന്നിവർ സംസാരിച്ചു. എപി സുദേവൻ സ്വാഗതം പറഞ്ഞു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. ഞായറാഴ്ച ചർച്ചകൾക്കുള്ള മറുപടിയും ഭാവി പരിപാടികളും പുതിയ കമ്മിറ്റി തെരെഞ്ഞെടുപ്പുകൾക്ക് ശേഷം സമ്മേളനം സമാപിക്കും.