പുതിയ വോട്ടര്‍ പട്ടിക പിന്‍വലിക്കണം-യുഡിഎഫ്
മലപ്പുറം: ഇലക്ഷന്‍ കമ്മീഷന്‍ പുതുതായി പുറത്തിറക്കിയ വോട്ടര്‍ പട്ടികയില്‍ മുഴുനീളെ അബദ്ധങ്ങളാണ്. ഒരു വീട്ടിലെ വോട്ടര്‍മാരെ തന്നെ പല ഭാഗങ്ങളിലായി രേഖപ്പെടുത്തി വെച്ചിട്ടുള്ള വോട്ടര്‍ പട്ടിക വോട്ടര്‍മാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്. അബദ്ധങ്ങള്‍ നിറഞ്ഞ വോട്ടര്‍ പട്ടിക പിന്‍വലിച്ച് കുറ്റമറ്റ വോട്ടര്‍ പട്ടിക ഉടന്‍ പുറത്തിറക്കണമെന്ന് മലപ്പുറം നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു.മലപ്പുറം നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനറായി പി.എ. സലാം പൂക്കോട്ടൂരിനെ തെരഞ്ഞെടുത്തു.
നവംബര്‍ 17 ന് മലപ്പുറത്ത് നടക്കുന്ന യുഡിഎഫ് സമ്മേളനം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍ ഉദ്ഘാടനം ചെയ്തു. സക്കീര്‍ പുല്ലാര അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം എല്‍ എ, ജില്ലാ കണ്‍വീനര്‍ അഷ്‌റഫ് കോക്കൂര്‍, നൗഷാദ് മണ്ണിശ്ശേരി, വി. മുസ്തഫ, പിഎ സലാം, പി സി വേലായുധന്‍കുട്ടി, കെ എം ഗിരിജ, പരി ഉസ്മാന്‍, എം സുഭാഷിണി, പി. സെയ്താലി മൗലവി, വി. ബാബു മാസ്റ്റര്‍, ഗഫൂര്‍ പി, സത്യന്‍ പൂക്കോട്ടൂര്‍, അജ്മല്‍ ആനത്താന്‍, സി ടി നൗഷാദ്, ഹാരിസ് ആമിയന്‍, മന്നിയില്‍ അബൂബക്കര്‍, പി പി അബൂബക്കര്‍, ഷാഫി കാടേങ്ങല്‍, എം കെ മുഹ്്‌സിന്‍, എ പി ശരീഫ്, എം അബൂബക്കര്‍, മുജീബ് ആനക്കയം, മമ്മുദുഎം , മുഹമ്മദ് നജീബ് പി എം,വി എസ് എന്‍ നമ്പൂതിരി, ടി യൂസഫ് എന്നിവര്‍ സംസാരിച്ചു