തിരൂരിൽ കോൺഗ്രസ്സ് പ്രസ്ഥാനം പടുത്തുയർന്നതിൽ നിസ്വാർത്ഥമായ നേതൃത്വം നൽകിയ അനുകരണീയനായ നേതാവായിരുന്നു സി.എം ബഷീർ, എ.പി അനിൽകുമാർ എം എൽ എ

തിരൂർ: തിരൂരിൽ കോൺഗ്രസ്സ് പ്രസ്ഥാനം പടുത്തുയർന്നതിൽ നിസ്വാർത്ഥമായ നേതൃത്വം നൽകിയ അനുകരണീയനായ നേതാവായിരുന്നു സി.എം ബഷീർ എന്ന് തിരൂരിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സിഎംബഷീർ അനുശോചന യോഗം ഉത്ഘാടനം ചെയ്ത് എ.പി അനിൽകുമാർ എം എൽ എ സംസാരിച്ചു. അനുശോചന യോഗത്തിൽ റിഷാദ് വെളിയംമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു .

അഷ്റഫ് ആളത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് വി.എസ്.ജോയ് മുഖ്യ പ്രഭാഷണം നടത്തി.

യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി,യാസർ പൊട്ടച്ചോല, ഹൈദ്രോസ് മാസ്റ്റർ, കെ.എ അറഫാത്ത്, അസീസ് ചീരാന്തൊടി, പന്ത്രോളി മുഹമ്മദാലി, കെ.എ പത്മകുമാർ, അഡ്വ.സബീന, താജുദ്ദീൻ കീഴേടത്തിയിൽ, യാസർ പയ്യോളി,

അരുൺ ചെമ്പ്ര, ഷബീർ നെല്ലിയാളി, വിജയൻ ചെമ്പഞ്ചേരി , മണമ്മൽ ബാബു, നൗഫൽ മേച്ചേരി, എം.ടി.റിയാസ്, ആമിന മോൾ, ഷനീബ് പരന്നേക്കാട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.