കുട്ടിക്കൊരു വീട് പദ്ധതിയിൽ മൂന്നാമത്തെ വീടിന്റെ നിർമാണവും പൂർത്തിയാക്കി കെ.എസ്.ടി.എ

തിരൂർ:കെഎസ്ടിഎ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച
കുട്ടിക്കൊടുവീട് പദ്ധതിയിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് സുരക്ഷിത ഭവനമൊരുങ്ങി. കൂട്ടായി എസ്എച്ച് എം യു പി സക്കുളിലെ ഭിന്നശേഷിക്കാരനായ നിർധന വിദ്യാർത്ഥിക്കാണ് വീട് നിർമ്മിച്ചത്. കെ എസ്ടിഎ നേതൃത്വത്തിൽ അധ്യാപകരിൽ നിന്നായി 8 ലക്ഷം രൂപയിലധികം സ്വരൂപിച്ചാണ് വീട് പൂർത്തിയാക്കിയത്.ശിശുദിനമായ
നവംബർ
14 ന് ഞായറാഴ്ച വൈകിട്ട് 4 ന് മന്ത്രി വി അബ്ദുറഹിമാൻ വീടിൻ്റെ താക്കോൽദാനം നടത്തും. ചടങ്ങിൽ കെ ടി ജലീൽ എം എൽ എ, ഇ എൻ മോഹൻ ദാസ് അടക്കം രാഷ്ടീയ സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കും.

വീടിൻ്റെ താക്കോൽദാന ചടങ്ങ് വിജയിപ്പിക്കുന്നതിനായി അഡ്വ പി ഹംസക്കുട്ടി ചെയർമാനും വി അബ്ദു സിയാദ് കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു

Photo: കുട്ടിക്കൊരു വീട് പദ്ധതിയിൽ കൂട്ടായിയിൽ നിർമ്മിച്ച വീട്