മലബാർ കലാപത്തിൻ്റെ നൂറാം വാർഷികത്തിൽ ഡി വൈ എഫ് ഐ സെമിനാർ നടത്തി
തിരൂർ: മലബാർ കലാപത്തിൻ്റെ നൂറാം വാർഷികത്തിൽ ഡി വൈ എഫ് ഐ നടത്തുന്ന നൂറ് സെമിനാറിൻ്റെ ഭാഗമായി ഡി വൈ എഫ് ഐ തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. തിരൂർ ബസ്സ്റ്റാൻറ് പരിസരത്ത് കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു.
പി മുനീർ അധ്യക്ഷനായി.
സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം എ ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ഇ അഫ്സൽ, കെ പി ഷാജിത്ത്, ടി പ്രബിത, സി ഒ ബാബുരാജ് എന്നിവർ സംസാരിച്ചു.