താനൂരിൽ ടാങ്കർ ലോറിയും ലോറിയും ഇടിച്ച് അപകടം

മലപ്പുറം :താനൂർ നടക്കാവ് വളവിൽ ടാങ്കർ ലോറിയും.ലോറിയും ഇടിച്ച് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12മണിയോടെ ആയിരുന്നു അപകടം വയനാട്ടിൽ നിന്നും എറണാകുളം ഭാഗത്തേക്ക് ലോഡ് മായി പോകുന്ന ലോറിയും തിരൂർ ഭാഗത്ത് നിന്നും വരുന്ന ടാങ്കർ ലോറിയുമായാണ് ഇടിച്ചത്

2 വാഹനത്തിലെയും ഡ്രൈവർമാർക്കാണ് പരിക്ക് പറ്റിയത്  ചരക്ക് ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് എത്തിയതിനു ശേഷം ആണ് പുറത്തെടുത്തത് ഇവരെ തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു