മാമാങ്കഹോത്സവം, ജനുവരി 20,21,22 തിയ്യതികളിൽ.
തിരുന്നാവായ: ലോകത്തെ ഏറ്റവും പഴക്കം ചെന്നതും കേരളത്തിൻ്റെ സാംസ്കാരിക മതേതര ഉത്സവവുമായ മാമാങ്ക മഹോത്സവം 2022 ജനുവരി 20, 21, 22 തിയ്യതികളിൽ നടത്താൻ മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ,റി എക്കൗ യും തിരുമാനിച്ചു.അങ്കവാൾ പ്രയാണം, സ്മൃതി ദീപം തെളിയിക്കൽ’ ദേശിയ ചരിത്ര സെമിനാർ ,പ്രദർശനങ്ങൾ, കളരിപ്രദർശനം കലാപരിപാടികൾ ,ജാലകക്കാഴ്ച്ച എന്നിവ സംഘടിപ്പിക്കും.
ആഴ് വാഞ്ചേരി തമ്പ്രാക്കൾ മുഖ്യ രക്ഷാധികാരിയായി കമ്മിറ്റി രൂപീകരിച്ചു.
ഉള്ളാട്ടിൽ രവിന്ദ്രൻ ചെയർമാൻ, കെ പി അലവി, മുളക്കൽ മുഹമ്മദാലി, എം കെ ,സതിശ് ബാബു.വൈസ് ചെയർമാൻ ,സി പി എം ഹാരിസ് ജനറൽ കണ് വീനർ, സൽമാൻ കരിമ്പനക്കൽ, വാഹിദ് പല്ലാർ, കെ എം കോയമുട്ടി കൺവീനർമാർ,
സതിശൻ കളിച്ചാത്ത് (ട്രഷറർ) ആയി കമ്മിറ്റി രുപീകരിച്ചു.’ ഗ്രാമപഞ്ചായത്ത്,വിവിധ വകുപ്പുകൾ, സംഘടനകൾ എന്നിവരുമായി
ചർച്ച നടത്താൻ തീരുമാനിച്ചു.യോഗത്തിൽ റി എക്കൗ പ്രസിഡൻ്റ് സി കിളർ അധ്യക്ഷത വഹിച്ചു, എം സാദിക്ക് ഉദ്ഘാടനം ചെയ്തു.സതീശൻ കളിച്ചാത്ത്, ഇ പി സലിം, ഹനീഫ കരിമ്പനക്കൽ എന്നിവർ സംസാരിച്ചു.മാമാങ്ക സ്മാരകങ്ങളുടെ സംരക്ഷണത്തിനായി നേതൃത്വം നൽകി വരുന്ന റി എക്കൗ കഴിഞ്ഞ 29 വർഷം മായി മാമാങ്ക മഹോത്സവം നടത്തി വരുന്നു.