തവനൂർ റോഡിൽ ടോറസ് ലോറി താഴ്ന്നു; ഗതാഗതം തടസപ്പെട്ടു

പൊന്നാനി: ചമ്രവട്ടം ജംഗ്ഷനിൽ പഴയ ദേശീയപാതയിലെ തവനൂർ റോഡിൽ ടോറസ് ലോറി താഴ്ന്നു വാട്ടർ അതോറിറ്റി കുഴിച്ച കുഴികൾ യഥാസമയം മണ്ണിട്ട് മൂടി ടാറിങ് നടത്താത്തതിനാൽ ആണ് ഈ പ്രശ്നം

ഒരു മാസത്തിനിടെ ഇത് മൂന്നാം തവണ ആണ് ഇവിടെ വാഹനം കുഴിയിൽ അകപ്പെടുന്നത്. നിലവിൽ ഇതുവഴി ഉള്ള ഗതാഗതം കുറ്റിപ്പുറം-പുതുപൊന്നാനി ദേശീയപാത വഴി വഴി തിരിച്ചുവിട്ടു. ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ ഉള്ള ശ്രമം നടക്കുന്നു