ഇ- ഹെൽത്ത് പദ്ധതി താനാളൂരിൽ ജനകിയ പങ്കാളിത്വത്തോടെ നടപ്പാക്കും

താനൂർ :കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്ത് ആരോഗ്യ പരിചരണം എളുപ്പമാക്കുന്ന ഇ- ഹെൽത്ത് പദ്ധതി താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ ജനകീയ പങ്കാളിത്വത്തോടെ നടപ്പാക്കാൻ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു
ഇതിനായി ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് ആവശ്യമായ ജീവനക്കാരെ നിയമിക്കും. ജനകിയ പങ്കാളിത്വത്തിൽ
വാർഡു തലത്തിൽ സക്വാഡ് പ്രവർത്തനം നടത്തി മുഴുവൻ ആളുകളെയും പദ്ധതിയിൽ അംഗമാക്കാൻ കർമ്മ പദ്ധതിക്ക് രൂപം നൽകും. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
വി അബ്ദു റസാക്ക് അദ്ധ്യക്ഷത വഹിച്ചു. .

താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആശുപത്രി വികമ്പന സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം.ഷാഫി സംസാരിക്കുന്നു


താനൂർ ബ്ലോക്ക് പബായത്ത് പ്രസിഡണ് കെ. സൽമത്ത് , മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ
പി.സതീശൻ , അംഗങ്ങളായ കെ ഫാത്തിമ ബീവി, കെ.വി ലൈജു, ടി.സൈതലവി മെഡിക്കൽ ഓഫീസർ ഡോ: കെ.ടി.ശ്രുതി , ഹെൽത്ത് ഇൻസ്പെക്ടർ എം. സബിത ,
ആശുപത്രി വികസന സമിതി അംഗങ്ങളായ
കെ.മൊയ്തീൻ കുട്ടി ഹാജി, മുജീബ് താനാളൂർ ,എൻ. ഫൈസൽ, കെ. അഖില, കെ.വി.ഷീനി, എം.പി. മിനിമോൾ എന്നിവർ സംസാരിച്ചു.