Fincat

മലബാർ സമര ചരിത്രത്തെ വികലമാക്കുകയും ഓർമ്മകളെ ഇല്ലാതാക്കുവാനാണ് സാമ്രാജ്യത്തം ശ്രമിച്ചതെന്ന് പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദ്

തിരൂർ: മലബാർ സമര ചരിത്രത്തെ വികലമാക്കുകയും ഓർമ്മകളെ ഇല്ലാതാക്കുവാനാണ് സാമ്രാജ്യത്തം ശ്രമിച്ചതെന്ന് പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദ് പറഞ്ഞു. തിരൂരിൽ നടക്കുന്ന സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാർ കലാപം ചരിത്രവും പാoവും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ ഇ എൻ കുഞ്ഞഹമ്മദ്.

പു ക സ സെമിനാർ പ്രൊഫ.കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
1 st paragraph

1921 സപ്തംബർ 16ന് നിലമ്പൂർ കേന്ദ്രമാക്കി സമര പോരാളികൾ രൂപീകരിച്ച സമാന്തര രാഷ്ട്രത്തിനെതിരായ പ്രതികാര യുദ്ധമായിരുന്നു വാഗൺ കൂട്ടക്കൊല. തീവണ്ടിയിലെ കൂട്ടക്കൊല വാഗൺ ദുരന്തം എന്നാക്കി മാറ്റിയത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ പ്രചാരണ വിജയം കൂടിയായിരുന്നു. വാഗൺകുട്ടക്കൊലക്ക് നൂറ് വർഷം തികഞ്ഞിട്ടും ജനതയെ ബോധ്യമാക്കാൻ പോലും നമുക്ക് കഴിഞ്ഞിട്ടില്ലെന്നും കെ ഇ എൻ പറഞ്ഞു.
തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാൾ പരിസരത്തു നടന്ന സെമിനാറിൽ സാജി സോമനാഥ് അധ്യക്ഷനായി. പുകസ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ രാജേഷ് പുതുക്കാട് മുഖ്യപ്രഭാഷണം നടത്തി. സി പി ഐ എം ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി, എം ആസാദ് തിരൂർ, ഡോ.പി ബഷീർ എന്നിവർ സംസാരിച്ചു. വി പി ശശി സ്വാഗതവും അഭിലാഷ് രാഘവൻ നന്ദിയും പറഞ്ഞു.

Photo: പു ക സ സെമിനാർ പ്രൊഫ.കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

2nd paragraph