നാലര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 43 വര്‍ഷം തടവ്
തൃശൂര്‍: നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 43 വര്‍ഷം തടവും പിഴയും ശിക്ഷ. തൃശൂര്‍ പുന്നയൂര്‍ സ്വദേശി ജിതിനെ ആണ് കുന്നംകുളം അതിവേഗ പോക് സോ കോടതി ശിക്ഷിച്ചത്. 2016 ഇല്‍ വടക്കേക്കാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് കോടതി പ്രതിയെ ശിക്ഷിച്ചത്.
കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലര വയസുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്ന കേസിലാണ് ശിക്ഷ. 2016ല്‍ വടക്കേക്കാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചാവക്കാട് ഇന്‍സ്‌പെക്ടര്‍ മാരായ കെജി സുരേഷ്, എ ജെ ജോണ്‍സന്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. തടവ് ശിക്ഷക്ക് പുറമെ 1 75 000 രൂപ പിഴയും കോടതി വിധിച്ചു. പ്രതി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ നിലവില്‍ വിചാരണ നേരിടുന്നയാളാണ് പ്രതി. വടക്കേക്കാട് പോലിസ് സ്‌റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ് ഇയാള്‍. കൂടാതെ പോലിസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ടയാളുമാണ്. കേസില്‍ 13 സാക്ഷികളെ വിസ്തരിച്ചു.