പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്രഗവണ്മെന്റിന്റെ തെറ്റായ പുതിയ ദേശീയ വിദ്യാഭ്യാസ നയം തിരുത്തണമെന്ന് കെഎസ്ടിഎ.

തിരൂർ: പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്രഗവണ്മെന്റിന്റെ തെറ്റായ പുതിയ ദേശീയ വിദ്യാഭ്യാസ നയം തിരുത്തണമെന്ന് കെഎസ്ടിഎ. 31-ാം തിരൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കെഎസ്ടിഎ തിരൂർ ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ എൻ സജീഷ് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

തിരൂർ ജിഎംയുപി സ്കൂളിൽ ജയലത ടീച്ചർ നഗറിൽ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ എൻ സജീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻറ് സി സെൻ .അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം സി ഹരിദാസൻ സംഘടനാ റിപ്പോർട്ടും ഉപജില്ലാ സെക്രട്ടറി ടി വി ദിനേശ് പ്രവർത്തന റിപ്പോർട്ടും ഉപജില്ലാ ട്രഷറർ കെ സുനിൽ കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
കെ പി കാർത്യായനി രക്തസാക്ഷി പ്രമേയവും എ ഹരീന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ അധ്യാപകരെ ചടങ്ങിൽ അനുമോദിച്ചു. സി പി ഐ എം ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി,
തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു സൈനുദ്ധീൻ, എഫ്എസ്ഇടിഒ തിരൂർ താലൂക്ക് സെക്രട്ടറി എം പി വത്സരാജ് എന്നിവർ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി രഘു, ആർ പി ബാബുരാജൻ, വി അബ്ദു സിയാദ്, ജില്ലാ കമ്മിറ്റിയംഗം എസ് നവീൻ, സ്വാഗത സംഘം ചെയർമാൻ ടി ദിനേശ് കുമാർ , കെ പി രാകേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:
സി സെൻ ( പ്രസിഡൻ്റ്), ടി വി ദിനേശ് (സെക്രട്ടറി) കെ സുനിൽകുമാർ (ട്രഷറർ).