ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക്,​ ലോകത്താകെ 150​ഓളം പേ​ർ​ക്ക് ​

ഇന്ത്യ കരുതൽ നടപടികൾ ശക്തമാക്കി

ന്യൂഡൽഹി:കൊവിഡിന്റെ മാരക വകഭേദമായ ഒമിക്രോൺ നാലു ദിവസംകൊണ്ട് വിവിധ രാജ്യങ്ങളിലായി 150പേർക്ക് സ്ഥിരീകരിച്ചതോടെ നിരവധി രാജ്യങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചു.ബംഗ്ലാദേശ്, ശ്രീലങ്ക, തായ്ലൻഡ്, ഹംഗറി, പാകിസ്ഥാൻ, മൗറീഷ്യസ്, ഇൻഡോനേഷ്യ, സൗദി അറേബ്യ, മാലദ്വീപ് എന്നീ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കൻ വിമാനങ്ങൾ റദ്ദാക്കി.

കരുതൽ നടപടികൾ ഇന്ത്യ ശക്തമാക്കി. അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

നൂറിലേറെ രോഗികളും ദക്ഷിണാഫ്രിക്കയിലാണ്.

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ല.കർണാടകത്തിൽ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർ കൊവിഡ് പോസിറ്റീവായെങ്കിലും അത് ഡെൽറ്റ വകഭേദമാണ്.

രണ്ട് പേർക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെത്തുന്ന എല്ലാവർക്കും ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി. ഫലം വരുന്നതുവരെ ക്വാറന്റൈനിൽ കഴിയണം. മാസ്‌ക് വീണ്ടും നിർബന്ധമാക്കി.

വാതിലടച്ച് ഇസ്രയേൽ, ഫോൺ ചോർത്തും

ഇസ്രയേൽ എല്ലാ വിദേശ രാജ്യക്കാർക്കും പതിനാല് ദിവസം വിലക്ക് കൽപ്പിച്ചു. അതിർത്തികൾ അടച്ചതോടെ വിദേശികളെ പൂർണമായും വിലക്കുന്ന ആദ്യ രാജ്യമായി. ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമായ വിവാദ ഫോൺ നിരീക്ഷണം നടപ്പാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് പ്രഖ്യാപിച്ചു. ഒമൈക്രോൺ സ്ഥിരീകരിക്കുന്നവരുടെ ഫോൺ ചോർത്തി സമ്പർക്ക വ്യക്തികളെ കണ്ടെത്താനാണിത്. ഷിൻ ബെറ്റ് എന്ന സുരക്ഷാ ഏജൻസിക്കാണ് ചുമതല.

ദക്ഷിണാഫ്രിക്കയിൽ 100 രോഗികൾ

ആദ്യം റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്കയിൽ 100 രോഗികൾ

ഇവിടെ നിന്നെത്തിയവരിലാണ് മറ്റു രാജ്യങ്ങൾ രോഗം സ്ഥിരീകരിച്ചത്.

ഹോങ്കോങിൽ 2 പേർ

ആസ്‌ട്രേലിയ — 2

ഇറ്റലി — 6

ജർമ്മനി — 2

നെതർലൻഡ്സ് 13

ബ്രിട്ടൻ — 2

ഇസ്രയേൽ –1

മലാവിയിൽ നിന്ന് വന്നയാൾക്ക്

ബോട്ട്‌സ്‌വാന –4

ബെൽജിയം –1

ഡെൻമാർക്ക് –1

14​ ​ദി​വ​സ​ത്തെ​ ​യാ​ത്രാ​വി​വ​രം,​ 7​ ​ദി​വ​സം​ ​ഹോം​ ​ക്വാ​റ​ന്റൈൻ

ഇ​ന്ത്യ​യി​ലേ​ക്ക് ​വ​രു​ന്ന​ ​വി​മാ​ന​ ​യാ​ത്ര​ക്കാ​ർ​ക്ക് ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​ടെ​സ്റ്റ് ​നെ​ഗ​റ്റീ​വാ​യ​ ​റി​പ്പോ​ർ​ട്ടും​ 14​ ​ദി​വ​സ​ത്തെ​ ​യാ​ത്രാ​വി​വ​ര​ങ്ങ​ളും​ ​ഡി​സം.​ഒ​ന്നു​ ​മു​ത​ൽ​ ​നി​ർ​ബ്ബ​ന്ധ​മാ​ക്കി​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ.​ ​ടെ​സ്റ്റ് ​റി​പ്പോ​ർ​ട്ടും​ ​യാ​ത്രാ​ ​വി​വ​ര​ങ്ങ​ളും​ ​എ​യ​ർ​ ​സു​വി​ധ​ ​പോ​ർ​ട്ട​ലി​ൽ​ ​അ​പ് ​ലോ​ഡ് ​ചെ​യ്യ​ണം.
അ​റ്റ് ​റി​സ്ക് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ​രു​ന്ന​ ​യാ​ത്ര​ക്കാ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ത​ന്നെ​ ​കൊ​വി​ഡ് ​ടെ​സ്റ്റ് ​ന​ട​ത്തി​ ​റി​പ്പോ​ർ​ട്ട് ​ല​ഭി​ക്കു​ന്ന​ത് ​വ​രെ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​തു​ട​ര​ണം.​ ​ടെ​സ്റ്റ് ​നെ​ഗ​റ്റീ​വാ​ണെ​ങ്കി​ൽ​ ​ഏ​ഴ് ​ദി​വ​സ​ത്തെ​ ​ഹോം​ ​ക്വാ​റ​ന്റൈ​നി​ൽ​ ​ക​ഴി​യ​ണം.​ ​എ​ട്ടാ​മ​ത്തെ​ ​ദി​വ​സം​ ​വീ​ണ്ടും​ ​ടെ​സ്റ്റ് ​ന​ട​ത്ത​ണം.​ ​നെ​ഗ​റ്റീ​വ് ​റി​പ്പോ​ർ​ട്ട് ​ല​ഭി​ച്ചാ​ൽ​ ​ഏ​ഴ് ​ദി​വ​സം​ ​സ്വ​യം​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​യ​ണം. അ​റ്റ് ​റി​സ്ക് ​അ​ല്ലാ​ത്ത​ ​രാ​ഷ്ട്ര​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​യാ​ത്ര​ക്കാ​ർ​ക്ക് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​നി​ന്ന് ​പു​റ​ത്ത് ​ക​ട​ക്കാ​മെ​ങ്കി​ലും​ 14​ ​ദി​വ​സം​ ​സ്വ​യം​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്ക​ണം.

അ​റ്റ് ​ റി​സ്‌ക് ​ രാ​ജ്യ​ങ്ങൾ
ദ​ക്ഷി​ണാ​ഫ്രി​ക്ക,​ ​ബ്രി​ട്ട​ൺ,​ ​യൂ​റോ​പ്യ​ൻ​ ​രാ​ജ്യ​ങ്ങ​ൾ,​ ​ബ്ര​സീ​ൽ,​ബം​ഗ്ലാ​ദേ​ശ്,​ ​ഇ​സ്രാ​യേ​ൽ,​ ​സിം​ഗ​പ്പൂ​ർ,​ ​മൗ​റീ​ഷ്യ​സ്,​ ​ന്യൂ​സി​ല​ൻ​ഡ്,​ ​ചൈ​ന, ​സിം​ബാ​‌​ബ്‌​വെ,​ ​ബോ​ട്സ്വാ​ന,​ ​ഹോ​ങ്കോം​ഗ്.