എസ് എന്‍ ഡി പി വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും


മലപ്പുറം : എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിയന്റെ കീഴിലുള്ള സി കെ പാറ ശാഖാ യോഗത്തില്‍ 20-ാമത് വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും  കുടുംബ സംഗമവും നടത്തി. വാര്‍ഷിക പൊതു യോഗം മലപ്പുറം യൂണിയന്‍ സെക്രട്ടറി ദാസന്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. എസ് എന്‍ ഡി പി യോഗം ഡയറക്ടര്‍ ബാബു പൂതമ്പാറ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് വാസുദേവന്‍ പള്ളിയാളില്‍ അധ്യക്ഷത വഹിച്ചു. എസ് എന്‍ ഡി പി യോഗം ഡയറക്ടര്‍ പ്രദീപ് ചുങ്കപ്പള്ളി, ശാഖാ സെക്രട്ടറി രാമദാന്‍ തണ്ടാന്‍പറമ്പില്‍ ,യൂണിയന്‍ കൗണ്‍സിലര്‍ ജതീന്ദ്രന്‍ മണ്ണില്‍തൊടി, യൂണിയന്‍ കമ്മിറ്റി അംഗം രാഘവന്‍ പള്ളയാലില്‍, മാനേജിംഗ് കമ്മിറ്റി അംഗം അയ്യപ്പന്‍ ടി ടി, വനിതാ സംഘം സെക്രട്ടറി സരസ്വതി കെ പി, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ജയന്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു.


ഭാരവാഹികളായി കൃഷ്ണന്‍ കാവുംപുറത്ത് – പ്രസിഡന്റ്, വാസുദേവന്‍ പള്ളിയാളില്‍  – വൈസ് പ്രസിഡന്റ്, രാമദാസന്‍ തണ്ടാന്‍പറമ്പില്‍ – സെക്രട്ടറി, രാഘവന്‍ പള്ളിയാലില്‍ – യൂണിയന്‍ കമ്മിറ്റി അംഗം എന്നിവരെ തെരഞ്ഞെടുത്തു.