Fincat

പോക്‌സോ കേസ് പ്രതിക്ക് 46 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും

പാലക്കാട്: പോക്സോ കേസ് പ്രതിക്ക് 46 വർഷം കഠിനതടവ്. ചെർപ്പുളശേരിയിൽ പത്ത് വയസുകാരിയെ പീഡിപ്പിച്ച എഴുവന്തല സ്വദേശി ആനന്ദനാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷ വിധിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും കോടതി പ്രതിക്ക് വിധിച്ചു.

1 st paragraph

2018ലാണ് സംഭവം. കുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഇയാൾ ഉപദ്രവിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. കേസിൽ കുറ്റക്കാരനാണ് എന്ന് കണ്ട് ആനന്ദിനെ പിടികൂടുകയായിരുന്നു. ആനന്ദ് കുറ്റസമ്മതം നടത്തിയതായി പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.

2nd paragraph

പട്ടാമ്പി അതിവേഗ കോടതി നടപടിക്രമം പൂർത്തിയാക്കിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ പ്രതി കുറ്റക്കാരനാണ് എന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു എന്ന് വിലയിരുത്തിയാണ് കോടതി വിധി.