പള്ളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണം; ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സി.പി.എം

തിരുവനന്തപുരം: മുസ്​ലിം പള്ളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണം നടത്താനുള്ള മുസ്​ലിം ലീഗ് ആഹ്വാനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. വർഗീയ ചേരിതിരിവിനും മത ധ്രുവീകരണത്തിനുമിടയാക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണ്. സംഘപരിവാരിന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രചാരണം നടത്താൻ ഇത് ഊർജ്ജം നൽകും.

മുസ്​ലിം ലീഗിന്‍റെ സങ്കുചിത വർഗീയ നിലപാട് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കുന്നത് തീക്കൊള്ളി കൊണ്ട് തലചൊറിയലാണ്. രാഷ്ട്രീയ ലാഭത്തിനായി ആരാധനാലയങ്ങളെ ദുരുപയോഗിക്കാനുള്ള ഈ നീക്കം വിശ്വാസികൾ ഒരിക്കലും അംഗീകരിക്കില്ല.

അടുത്ത വെള്ളിയാഴ്ച ജുമുഅ പ്രാർത്ഥനയ്ക്കൊപ്പം സർക്കാരിനെതിരെ ബോധവത്​കരണം നടത്തുമെന്നാണ് ലീഗ് ജനറൽ സെക്രട്ടറി പറഞ്ഞത്. മുസ്​ലിം ലീഗ് രാഷ്ട്രീയ പാർടി ആണെന്നും മതസംഘടനയല്ലെന്നും ഓർമ്മ വേണം. സംഘപരിവാറിന്‍റെ ഉത്തരേന്ത്യൻ മാതൃകയാണ് ഇവർ കേരളത്തിൽ നടപ്പാക്കുന്നത്. നാളെ ബി.ജെ.പി കേരളത്തിലെ ക്ഷേത്രങ്ങൾ രാഷ്ട്രീയ പ്രചരണ കേന്ദ്രങ്ങളാക്കിയാൽ ലീഗ് അടക്കമുള്ള സംഘടനകൾ എന്ത് ന്യായം പറയും? ജുമുഅ നമസ്കാരത്തിനായി പള്ളിയിലെത്തുന്നവരിൽ എല്ലാ രാഷ്ട്രീയ വിശ്വാസികളുമുണ്ട്. അതിനാൽ സർക്കാരിനെതിരെ പ്രസംഗിച്ചാൽ അത് ചോദ്യം ചെയ്യാനും വിശ്വാസികൾ മുന്നോട്ടുവരും. ഇത് സംഘർഷത്തിന് വഴിവയ്ക്കും.

ആരാധനാലയങ്ങളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാൻ മുമ്പും ലീഗ് ശ്രമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം വിശ്വാസികൾ തന്നെയാണ് അതിനെ പ്രതിരോധിച്ചത്.

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതാണ് പുതിയ നീക്കത്തിന് കാരണമായി പറയുന്നത്. ഈ പ്രശ്നത്തിൽ മുസ്​ലിം മതസംഘടനകളുടെ നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. എല്ലാവരുടേയും ആശങ്കകൾ ദുരീകരിച്ചു മാത്രമേ ഇക്കാര്യം നടപ്പിലാക്കുകയുള്ളൂ എന്ന് പ്രഖ്യാപിച്ചതുമാണ്. എന്നാൽ മുസ്​ലിം സമുദായത്തിലെ വിദ്യാസമ്പന്നരായ പുതുതലമുറ സി.പി.എമ്മിനോട് കൂടുതൽ അടുക്കുന്നത് ലീഗിനെ അടക്കം ഭയപ്പെടുത്തുന്നു. ഈ ഒഴുക്ക് തടഞ്ഞു നിർത്താൻ വിശ്വാസപരമായ വൈകാരികത ലീഗ് ചൂഷണം ചെയ്യുകയാണ്.

വിശ്വാസികളെ സർക്കാരിനെതിരെ ഇളക്കിവിടാമെന്ന ലീഗ് നേതൃത്വത്തിന്‍റെ നിലപാട് വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താമെന്ന ലക്ഷ്യത്തോടെയാണ്. മതേതര പാർട്ടിയാണെന്ന ലീഗി​െന്‍റ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്നു. മുസ്​​ലിംലീഗ് ആഹ്വാനത്തെക്കുറിച്ച് കോൺഗ്രസ് അടക്കം യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളും അഭിപ്രായം പറയണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്​ മു​സ്​​ലിം നേ​തൃ​സ​മി​തി കോ​ർ​ക​മ്മി​റ്റി യോ​ഗം

വ​ഖ​ഫ് നി​യ​മ​നം പി.​എ​സ്.​സി​ക്ക് വി​ട്ട​ത​ട​ക്കം മു​സ്​​ലിം വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ വെ​ള്ളി​യാ​ഴ്ച എ​ല്ലാ പ​ള്ളി​ക​ളി​ലും ബോ​ധ​വ​ത്​​ക​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ കഴിഞ്ഞദിവസം കോ​ഴി​ക്കോ​ട് എം.​എ​സ്.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന മു​സ്​​ലിം നേ​തൃ​സ​മി​തി കോ​ർ​ക​മ്മി​റ്റി യോ​ഗ​ം തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ്​​ സി.പി.എമ്മിന്‍റെ പ്രസ്​താവന.

വ​ഖ​ഫ് നി​യ​മ​നം പി.​എ​സ്.​സി​ക്ക് വി​ട്ട​തി​നെ​തി​രെ ഹൈ​കോ​ട​തി, സു​പ്രീം​കോ​ട​തി​യ​ട​ക്ക​മു​ള്ള​വ​യെ സ​മീ​പി​ക്കാ​നും നേതൃയോ​ഗം തീ​രു​മാ​നി​ച്ചിരുന്നു. വ​ഖ​ഫി​​േ​ൻ​റ​ത്​ കേ​ന്ദ്ര നി​യ​മ​മാ​യ​തി​നാ​ൽ സം​സ്​​ഥാ​ന​ത്തി​ന്​ ഇ​ട​പെ​ടാ​ന​ധി​കാ​ര​മി​ല്ലെ​ന്ന്​ കാ​ണി​ച്ചാ​ണ്​ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. ഡി​സം​ബ​ർ ഏഴിന്​ ചൊവ്വാഴ്ച പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ മു​സ്​​ലിം നേ​തൃ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹു​ജ​ന പ്ര​തി​ഷേ​ധ റാ​ലി​ക​ളും സം​ഘ​ടി​പ്പി​ക്കും. റാ​ലി​യി​ൽ പ്ര​ദേ​ശ​ത്തെ സ​മു​ദാ​യ രാ​ഷ്​​ട്രീ​യ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ക്കും. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടും തി​രു​വ​ന​ന്ത​പു​ര​ത്തും മു​സ്​​ലിം നേ​തൃ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ത്തും.

സം​ഘ്​​പ​രി​വാ​റി​നേ​ക്കാ​ൾ വ​ലി​യ ന്യൂ​ന​പ​ക്ഷ, ദ​ലി​ത്​ വി​രു​ദ്ധ ന​ട​പ​ടി​യാ​ണ്​ സം​സ്​​ഥാ​ന​സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന്​ യോഗതീരുമാനം വിശദീകരിച്ച്​ മു​സ്​​ലിം ലീ​ഗ്​ സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യു​ള്ള പി.​എം.​എ. സ​ലാ​ം ആരോപിച്ചിരുന്നു.

പാ​ണ​ക്കാ​ട് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളുടെ അ​ധ്യ​ക്ഷ​തയിലായിരുന്നു കോ​ർ ക​മ്മി​റ്റി യോ​ഗം ചേർന്നത്​. പി.​എം.​എ. സ​ലാം, സ​മ​സ്ത മു​ശാ​വ​റ അം​ഗം ഡോ. ​ബ​ഹാ​ഉ​ദ്ധീ​ൻ മു​ഹ​മ്മ​ദ് ന​ദ്​​വി, ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ (ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി), ഡോ. ​എ.​ഐ. അ​ബ്ദു​ൽ മ​ജീ​ദ് സ്വ​ലാ​ഹി (കെ.​എ​ൻ.​എം), ബി.​പി.​എ. ഗ​ഫൂ​ർ (മ​ർ​ക​സു​ദ്ദ​അ്‌​വ), കെ. ​സ​ജ്ജാ​ദ് (വി​സ്ഡം), എ​ൻ​ജി.​പി. മ​മ്മ​ദ്‌​കോ​യ (എം.​എ​സ്.​എ​സ്), ഇ​ല​വു​പാ​ലം ശം​സു​ദ്ധീ​ൻ മ​ന്നാ​നി (ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ), എം. ​അ​ഖ്‌​നി​സ് (മെ​ക്ക), ക​മാ​ൽ എം. ​മാ​ക്കി​യി​ൽ (കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് കൗ​ൺ​സി​ൽ), കെ.​പി. മെ​ഹ​ബൂ​ബ് ശ​രീ​ഫ് (റാ​വു​ത്ത​ർ ഫെ​ഡ​റേ​ഷ​ൻ), അ​ഡ്വ. വി.​കെ. ബീ​രാ​ൻ എ​ന്നി​വ​ർ പ്രസ്​തുത യോഗത്തിൽ പ​ങ്കെടുത്തിരുന്നു.