അമേരിക്കയിലെ സ്കൂളില്‍ വെടിവെപ്പ്; മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു

അമേരിക്കയിലെ മിഷിഗണിലെ ഓക്സ്ഫോർഡ് ഹൈസ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റു.

15കാരനായ വിദ്യാർഥി സഹപാഠികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുതിര്‍ത്ത വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.