ഉപതെരഞ്ഞെടുപ്പ്: സ്‌കൂളുകള്‍ക്ക് അവധി


തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം (ജനറല്‍) ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വേഴക്കോട് (ജനറല്‍), പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍ (ജനറല്‍), മക്കരപ്പറമ്പ് പഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ് (ജനറല്‍) കാലടി പഞ്ചായത്തിലെ ചാലപ്പുറം (വനിത) എന്നിവിടങ്ങളില്‍ ഡിസംബര്‍ ഏഴിന്  ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനാല്‍ പോളിങ് സ്റ്റേഷനുകളായും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായും നിശ്ചയിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ആറ്, ഏഴ് തിയ്യതികളില്‍ അവധിയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എ.യുപി.എസ് എറിയാട്, കിഴക്കേകെട്ടിടം ഭാഗം ഒന്ന്, ഭാഗം രണ്ട് ( കണ്ടമംഗലം), കുരിക്കലംപാട് അംഗനവാടി, വേഴക്കോട് തെക്ക് ഭാഗം, വേഴക്കോട് തുടര്‍വിദ്യാകേന്ദ്രം, വടക്ക് ഭാഗം (വേഴക്കോട് ), ജി.എം.എല്‍.പി.എസ് അത്താണിക്കല്‍, കിഴക്ക് ഭാഗം, ജി.എം.എല്‍.പി.എസ്, പടിഞ്ഞാറ് ഭാഗം (ചീനിക്കല്‍), മനാര്‍ ഹൈസ്‌കൂള്‍ പ്രധാന കെട്ടിടം, ഹിദായത്തുസ്വിബിയാന്‍ മദ്രസ, ബ്രാഞ്ച് പടിഞ്ഞാറെകുളബ് പ്രധാന കെട്ടിടം (കാച്ചിനിക്കാട് ), പാറപ്പൂറം എ.എം.എല്‍.പി സ്‌കൂള്‍, പാറപ്പുറം മനാറുല്‍ ഇസ്ലാം മദ്രസ കാടഞ്ചേരി ( ചാലപ്പുറം)  എന്നീ സ്‌കൂളുകള്‍ക്കാണ് അവധി.