Fincat

പഠന ലീഖ്ന അഭിയാൻ പദ്ധതിക്ക് താനാളൂരിൽ തുടക്കമായി.


താനൂർ: സമ്പൂർണ നിരക്ഷരത നിർമ്മാർജനം ലക്ഷ്യം വെച്ച് സംസ്ഥാനാ സാക്ഷരതാ മിഷൻ നടപ്പാക്കുന്ന പഠന ലിഖ്നാ അഭിയാൻ പദ്ധതിക്ക് താനാളൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.
2021 ഡിസംമ്പർ 20ന് തുടങ്ങി 2022 മാർച്ച് 31 ന് അവസാനിക്കും വിധമാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

ഇതിനായി അംഗനവാടി ജീവനക്കാർ,ആശാ വർക്കർമാർ ക്ലബ്ബുകൾ,കുടുംബശ്രി , തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ,, ഹരിത കർമ്മസേന തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവരെ ഉൾപ്പെടുത്തി വാർഡ് തലത്തിൽ സംഘാടക സമിതി രൂപികരിക്കും.

1 st paragraph
പഠന ലിഖ്ന അഭിയാൻ പദ്ധതിയുടെ താനാളൂർ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് കെ.എം. മല്ലിക നിർവഹിച്ച് സംസാരിക്കുന്നു.

പഞ്ചായതല സംഘാടക സമിതി യോഗത്തിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ
കെ വി സിനി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എം മല്ലിക ഉദ്ഘടനം ചെയ്തു.
കില ഫാക്കൽറ്റി സി. സൈനബ പദ്ധതി വീശദീകരണം നടത്തി. ഗ്രാമപഞ്ചായയത് വൈസ് പ്രസിഡന്റ്‌. വി.അബ്ദുറസാഖ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സതിശൻ , അംഗങ്ങളായ ചാത്തേരി സുലൈമാൻ, പി. ജ്യോതി,ഷബ്ന ആശിഖ് , സെക്രട്ടറി കെ. രാംജിലാൽ , സാക്ഷരതാ സമിതി അംഗം മുജീബ് താനാളൂർ, സമക്യ കോ-ഡിനേറ്റർ പി.സജിനി, സാക്ഷരത പ്രേരക് എ വി ജലജ എന്നിവർ സംസാരിച്ചു.

2nd paragraph